HOME
DETAILS
MAL
റമദാൻ സംസ്കരണത്തിന്, ഖുർആൻ ഔന്നിത്യതിന്; ഫാമിലി മീറ്റ് സംഘടിപ്പിച്ചു
backup
February 26 2024 | 07:02 AM
ദമാം: സമസ്ത ഇസ്‌ലാമിക് സെന്റർ ദമാം സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ 'റമദാൻ സംസ്കരണത്തിന്, ഖുർആൻ ഔന്നിത്യത്തിന്' എന്ന പ്രമേയത്തിൽ, ഫാമിലി മീറ്റും മജ്ലിസുന്നൂറും സംഘടിപ്പിച്ചു. ഫാമിലി മീറ്റിൽ ഷമീറ ടീച്ചർ അമ്പാടത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു. മനസ്സും ശരീരവും ഒരു പൊലെ ശുദ്ധി വരുത്താൻ കുടുംബിനികൾ പരിശ്രമിക്കണമെന്നും അതു മൂലും ഒരുത്തമ സമൂഹത്തെ വാർത്തെടുക്കാനാവുമെന്നും ഷമീറ ടീചർ പറഞ്ഞു.
സഹല മഹ്ദിയ കരിപ്പമണ്ണ, ഷംല ബത്തൂലിയ പള്ളിക്കൽ ബസാർ, ഇസ്സത്ത് ഉമർ അറക്കൽ, സെലീന അസീസ് മൂന്നിയൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ഉസ്താദ് മുസ്തഫ ദാരിമി നിലമ്പൂർ, ഉമർ ഹസനി അറക്കൽ മജ്ലിസ്സുന്നൂറിന്ന് നേതൃത്വം നൽകി.
അസീസ് മൂന്നിയൂർ, ബഷീർ മുറ്റിച്ചൂർ, ഹുസൈൻ കഞ്ഞിപ്പുര, ജുനൈദ് ഹുദവി, ഷബീർ അമ്പാടത്ത്,
ഹസ്ബുള്ള കരിപ്പമണ്ണ തുടങ്ങിയവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."