HOME
DETAILS
MAL
അമേരിക്കയിലെ ഇന്ത്യന്‍ വംശജനായ എഞ്ചിനീയര്‍ക്ക് ടെക്സാസിലെ പരമോന്നത അക്കാദമിക് ബഹുമതി
backup
February 26 2024 | 08:02 AM
അമേരിക്കയിലെ ഇന്ത്യന്‍ വംശജനായ എഞ്ചിനീയര്‍ക്ക് ടെക്സാസിലെ പരമോന്നത അക്കാദമിക് ബഹുമതി
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ കമ്പ്യൂട്ടര്‍ എന്‍ജിനീയറും പ്രഫസറുമായ അശോക് വീരരാഘവന് ടെക്സാസിലെ ഏറ്റവും ഉന്നത അക്കാദമിക് ബഹുമതി. ഇമേജിങ് സാങ്കേതികതയുമായി ബന്ധപ്പെട്ട വിപ്ലവകരമായ കണ്ടെത്തലുകള്‍ക്കാണ് ബഹുമതി ലഭിച്ചത്.
എന്‍ജിനീയറിങ് മേഖലയിലെ എഡിത്ത് ആന്‍ഡ് പീറ്റര്‍ ഒ ഡൊണല്‍ അവാര്‍ഡിനാണ് ചെന്നൈ സ്വദേശിയായ അശോക് അര്‍ഹനായത്. റൈസ് യൂനിവേഴ്സിറ്റി, ജോര്‍ജ് ആര് ബ്രൗണ്‍ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് പ്രഫസറാണ് അശോക് വീരരാഘവന്.
വൈദ്യശാസ്ത്രം, എന്‍ജിനീയറിങ്, ബയോളജിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ടെക്നോളജി ഇന്നവേഷന്‍ എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ടെക്സസിലെ ഗവേഷകര്‍ക്ക് വര്‍ഷം തോറും നല്‍കുന്നതാണ് പുരസ്ക്കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."