മൈലേജും,വിലക്കുറവും നോക്കി ബൈക്ക് വാങ്ങാനൊരുങ്ങുകയാണോ?ഈ ബൈക്കുകള്‍ കണ്ണും പൂട്ടി വാങ്ങാം
ഇലക്ട്രിക്ക് ഇ.വികളുടെ കുത്തൊഴുക്കില്‍ രാജ്യത്ത് മോട്ടോര്‍സൈക്കിളുകള്‍ക്ക് പ്രാധാന്യം കുറയുന്നു എന്ന് പരിതപിക്കുന്നവരുണ്ട്. എന്നാല്‍ ഇ.വികളെക്കാള്‍ കുറഞ്ഞ വിലയും മികച്ച മൈലേജുമുള്ള വാഹനങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അത്തരം ചില ബൈക്കുകളെ ഒന്ന് മനസ്സിലാക്കാം
1, ബജാജ് പള്‍സര്‍ 125
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് പള്‍സറിന്റെ ഈ പവര്‍ കുറഞ്ഞ വേര്‍ഷന്‍.രാജ്യത്തെ ഏറ്റവും വില കുറഞ്ഞ പോക്കറ്റ് ഫ്രണ്ട്‌ലി 125 സിസി ബൈക്കും പള്‍സര്‍ 125 തന്നെയാണ്.
വ്യത്യസ്ത വേരിയന്റുകളില്‍ എത്തുന്ന ഈ മോഡലിന് 80,416, രൂപ മുതല്‍ 94,138 രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
50 മുതല്‍ 55 കിലോമീറ്റര്‍ വരെ മൈലേജാണ് വാഹനത്തിന് കമ്പനി വാഗ്ധാനം ചെയ്യുന്നത്.
2 ബജാജ് CT125X
ഈ സെഗ്മെന്റിലെ ഏറ്റവും താങ്ങാനാവുന്ന 125 സിസി ബൈക്ക് ഏതാണെന്നതിനുള്ള ഉത്തരമാണ് ഈ മോഡല്‍. മോട്ടോര്‍സൈക്കിളിന്റെ ഡ്രം മോഡലിന് 74,016 രൂപയും ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 77,216 രൂപയുമാണ് ഇന്ത്യയില്‍ വരുന്ന എക്‌സ്‌ഷോറൂം വില. മുടക്കുന്ന പൈസയ്ക്ക് എല്‍ഇഡി ഡിആര്‍എല്‍ ഉള്ള ഒരു വൃത്താകൃതിയിലുള്ള ബള്‍ബ് ഹെഡ്‌ലൈറ്റ് പോലുള്ള ഫാന്‍സി ഫീച്ചറുകളും CT125Xന്റെ പ്രത്യേകതകളാണ്.60 കി.മീ വരെ റേഞ്ചാണ് വാഹനത്തിന് ലഭിക്കുന്നത്.
3, ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍
ഡ്രം, ഡിസ്‌ക്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ എത്തുന്ന സൂപ്പര്‍ സ്‌പ്ലെന്‍ഡറിന് 80,848 രൂപ മുതല്‍ 84,748 രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി ഹീറോ നിശ്ചയിച്ചിരിക്കുന്നത്. 55 മുതല്‍ 60 വരെ യഥാര്‍ഥ സാഹചര്യങ്ങളില്‍ ഇന്ധനക്ഷമത നല്‍കാനും മോട്ടോര്‍സൈക്കിളിനാവും. 10.72 bhp പവറില്‍ 10.6 Nm torque നല്‍കുന്ന 124.7സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സൂപ്പര്‍ സ്‌പ്ലെന്‍ഡറിന് ലഭിക്കുന്നത്
4, ഹോണ്ട ഷൈന്‍
മാന്യമായ വലിപ്പവും പെര്‍ഫോമന്‍സും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്ന ഈ മോഡലിന് ഡ്രം, ഡിസ്‌ക് എന്നീ രണ്ട് വേരിയന്റുകളാണുള്ളത്.ഇതില്‍ ഡ്രം മോഡലിന് 79,000ൂപയും ഡിസ്‌ക്കിന് 83,800 രൂപയുമാണ് വില വരുന്നത്.
Best 125cc Bike Models
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."