HOME
DETAILS
MAL
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഖുർആൻ മത്സരം മാർച്ച് 22, 23, 24 തീയതികളിൽ
backup
February 26 2024 | 12:02 PM
അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഖുർആൻ പാരായണ മത്സരം സീസൺ 3 വിപുലമായി സംഘടിപ്പിക്കും. യുഎഇ യിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് വേണ്ടിയാണ് മാർച്ച് 22, 23, 24 തീയതികളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഇസ്ലാമിക് സെന്റർ റിലീജിയൻസ് വിഭാഗം ഖുർആൻ മത്സരം നടത്തുന്നത്.
24 ന് രാത്രിയാണ് ഗ്രാന്റ് ഫിനാലെ. യുഎഇ യിലെ പ്രമുഖ മത പണ്ഡിതാരാണ് വിധികർത്താക്കൾ. വിജയികൾക്ക് ആകർഷക സമ്മാനങ്ങൾ നൽകും.. മത്സരത്തിൽ പങ്കെടുക്കാനുള്ളവർ മാർച്ച് 5നകം പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും ബന്ധപ്പെടുക: 02 6424488, 055 9557395, 050 5810744, 055824 3574.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."