മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം മറ്റന്നാള്‍
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം മറ്റന്നാളത്തേക്ക് മാറ്റി. എന്നാല്‍ നേരത്തെ നിശ്ചയിച്ച നേതൃസമിതി യോഗം നാളെ തന്നെ നടക്കും. യു.ഡി.എഫുമായുള്ള സീറ്റ് ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നേതാക്കള്‍ നാളത്തെ യോഗത്തില്‍ ചര്‍ച്ചചെയ്യും. നേരത്തെ നാളത്തെ യോഗത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനായിരുന്നു തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറവും പൊന്നാനിയും കൂടാതെ ഒരു മണ്ഡലം കൂടി വേണമെന്നാണ് ലീഗിന്റെ ആവശ്യം. മൂന്നാം സീറ്റ് വേണമെന്ന കാര്യത്തില്‍ ലീഗ് ഉറച്ചുനില്‍ക്കുകയാണ്. രാജ്യസഭാ സീറ്റ് നല്‍കി ലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും ലീഗ് നേതൃത്വം വഴങ്ങിയിട്ടില്ല. നീതിപൂര്‍വമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാനും മടിക്കില്ലെന്ന് ലീഗ് നേതൃത്വം സൂചന നല്‍കിയിരുന്നു. ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ലീഗിനു നല്‍കുന്നത് പരിഗണിക്കാമെന്നു മാത്രമാണ് കോണ്‍ഗ്രസ് വാഗ്ദാനം.
Content Highlights:The Muslim League candidate will be announced the next day
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."