HOME
DETAILS

വീണത് നന്മ പെയ്യുന്ന ഗസലിന്റെ ആൽമരം

  
backup
February 26 2024 | 18:02 PM

the-banyan-tree-of-ghazal-rained-goodness-fell

ഡോ. അബ്ദുസ്സമദ് സമദാനി എം.പി

പങ്കജ് ഉധാസ് അന്തരിച്ചെന്നു കേട്ടപ്പോൾ എന്നും വിസ്മയത്തോടെ കേട്ടിരുന്ന ആ സ്വരങ്ങൾ വിഷാദമായി സിരകളിലേക്ക് പടരുകയായിരുന്നു. പരസഹസ്രം ജനങ്ങളെ സങ്കടക്കടലിൽ ആഴ്ത്തിയാണ് അതിപ്രശസ്തനായ ഗസൽ ഗായകൻ വിടപറഞ്ഞിരിക്കുന്നത്.


ഒരേസമയം കാവ്യശാഖയും സംഗീതശാഖയുമായിരിക്കുന്ന ഗസലിനെ ആനന്ദത്തിന്റെ അഭൗമികതലത്തിലേക്ക് ഉയർത്തിയ മഹാപ്രതിഭയായിരുന്നു പങ്കജ് ഉധാസ്. പാട്ടിന്റെ ഈണവും അകമ്പടിസംഗീതവുംകൊണ്ട് ഗസലിന്റെ വിശ്രുതിയും ജനകീയതയും അദ്ദേഹം ലോകോത്തരമാക്കി. എന്നാൽ മറ്റെന്തിനെക്കാൾ അദ്ദേഹത്തിന് തുണയായത് അനന്യസാധാരണമായ ആ ശബ്ദമാധുര്യംതന്നെയായിരുന്നു. ഗസലിന്റെ സംസ്കാരത്തിന് ഏറെ ചേർന്ന ശബ്ദം. ശരീരത്തിനൊത്ത ആത്മാവ് എന്ന പോലെ. അത് ശ്രോതാക്കളെ വാനത്തേക്ക് ഉയർത്തുകയും സ്വയം, സ്വരത്തിന്റെ മഹത്തായ ആരോഹണവും ആകാശവുമായിത്തീരുകയും ചെയ്തു.


മധു പകരുന്ന സംഗീതജ്ഞൻ എന്നതിനുമപ്പുറം ഹൃദയാലുവായ മനുഷ്യനും ആതിഥേയനുമായിരുന്നു പങ്കജ് ഉധാസ്. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ഹൃദയഹാരിയായ സന്ദർഭങ്ങളുടെ സൗരഭ്യം ഒരിക്കലും മായുകയോ മറയുകയോ ചെയ്യുന്നില്ല. മുംബൈയിൽ, കടൽത്തീരം ചേർന്നുള്ള കുന്നിൽ മുകളിലാണ് പങ്കജ് ഉധാസിന്റെ വീട്. ഞങ്ങൾ അവിടെയിരുന്ന് മണിക്കൂറുകൾ സംസാരിച്ച വിഷയങ്ങൾ മനസിനെ ആനന്ദത്തിന്റെ അഭൗമതലങ്ങളിൽ എത്തിക്കുന്നതായിരുന്നു. സംസാരത്തിനിടയിൽ അദ്ദേഹത്തിന്റെ ലൈബ്രറി ഷെൽഫിൽ നിന്ന് ഉർദു കാവ്യസമാഹാര ഗ്രന്ഥങ്ങളെടുത്ത് അതിലെ വരികൾ മതിമറന്ന് പാടുകയുണ്ടായി. ഉർദു /ഹിന്ദി ഭാഷാ സൗകുമാര്യത്തിന്റെയും ഹിന്ദുസ്താനീ സംസ്കാരത്തിന്റെയും അതിശയകരമായ പ്രതീകം തന്നെയാണ് പങ്കജ് ഉധാസ് എന്ന് അപ്പോൾ വിചാരിക്കാതിരിക്കാനായില്ല.


അദ്ദേഹം പാടിയ ഏറെ കാലികപ്രസക്തമായ ഒരു ഗസൽ, കൊവിഡ് കാലത്ത് ഞാൻ മൊഴിമാറ്റം നടത്തുകയുണ്ടായി. അതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് വൈറലായി. ലക്ഷക്കണക്കിന് പേർ ആവേശത്തോടെയാണ് അത് സ്വീകരിച്ചത്.
‘നിക് ലോ നാ ബേ നഖാബ്
സമനാ ഖറാബ് ഹെ...!’


മാസ്ക് ധാരണം നിർബന്ധമാക്കപ്പെട്ട ഒരുകാലമായിരുന്നല്ലോ കൊവിഡ്. മുഖംമൂടി അണിയാതെ പുറത്തിറങ്ങരുത്/കാലം മോശമാണ്... എന്ന് അർഥം ലഭിക്കുന്നതായിരുന്നു ആ ഗസൽ. മൊഴി മാറ്റപ്പെട്ട വരികളുടെ പ്രചാരം അറിഞ്ഞപ്പോൾ അദ്ദേഹം ടെലഫോണിൽ വിളിച്ച് സന്തോഷം പങ്കിടുകയുണ്ടായി.


ഒരിക്കൽ ഖത്തറിൽ ഗസൽ സന്ധ്യക്കെത്തിയപ്പോൾ ഞാനദ്ദേഹത്തെ കാണാൻ താമസിക്കുന്ന ഹോട്ടലിൽ ചെന്നു. അന്നത്തെ പരിപാടിയുടെ ആമുഖം ചെയ്യാൻ അദ്ദേഹം എന്നെ നിർബന്ധിച്ചു. ഉത്തരേന്ത്യയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള ആളുകളായിരുന്നു അതിന്റെ സംഘാടകർ. പതിഞ്ഞ സ്വരത്തിലുള്ള വിനയാന്വിതമായ ആ ക്ഷണം പക്ഷേ, തിരസ്‌കരിക്കാനാവില്ലായിരുന്നു. അതിനിടയിൽ അദ്ദേഹം പറഞ്ഞ ഒരു തമാശ എനിക്ക് നന്നേ ബോധിച്ചു. അതിങ്ങനെയായിരുന്നു: ഗസൽ പാടുമ്പോൾ നമ്മൾ ഇടക്ക് വെള്ളം കുടിക്കും. ചിലരുടെ ധാരണ നമ്മൾ വെള്ളം അടിക്കുകയാണെന്നാണ്. യഥാർഥത്തിൽ ലഹരി അകത്തു ചെന്നാൽ സംഗീതത്തിന്റെ സർവ രസങ്ങളും ചോർന്നു പോകുകയേ ഉള്ളൂ’.


ഇന്ത്യയുടെ ബഹുസ്വര സംസ്കൃതിയുടെ വിസ്മയകരമായ സ്വരവിന്യാസമായിരുന്നു പങ്കജ് ഉധാസ്. നമ്മുടെ സമ്മിശ്ര സംസ്കാരത്തിന്റെ ആഴവും പരപ്പും ശക്തിസൗന്ദര്യങ്ങളും തിരിച്ചറിഞ്ഞ അനുഗൃഹീത കലാകാരൻ. അദ്ദേഹത്തെപ്പോലൊരു മഹാപ്രതിഭയയുടെ വേർപാട് ക്ലേശങ്ങൾ നിറഞ്ഞ ഇതുപോലുള്ളൊരു കാലത്തിന് താങ്ങാവുന്നതല്ല. തണൽ ഏറെ ആവശ്യമായ ഒരു വീഥിയിലും കാലത്തും തണൽ മരങ്ങൾ ഒന്നൊന്നായി മറയുകയാണോ? എങ്കിൽ, നമ്മളൊന്നിച്ചു ചേർന്ന് പങ്കജ് ഉധാസിനെപ്പോലെയുള്ള ആൽമരങ്ങളെ മാതൃകയാക്കുകയും പുതിയ തണലുകൾ വിരിക്കുകയും ചെയ്യേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago