സമസ്ത പള്ളിയിൽ പ്രാർത്ഥനക്ക് എത്തിയിരുന്ന അജ്ഞാതൻ മരിച്ചു; ബന്ധുക്കളെ കണ്ടെത്തി മൃതദേഹം കൈമാറി
സമസ്ത പള്ളിയിൽ പ്രാർത്ഥനക്ക് എത്തിയിരുന്ന അജ്ഞാതൻ മരിച്ചു; ബന്ധുക്കളെ കണ്ടെത്തി മൃതദേഹം കൈമാറി
കോഴിക്കോട്: സമസ്ത മസ്ജിദിൽ സ്ഥിരമായി പ്രാർത്ഥനക്ക് എത്തിയിരുന്ന കൊല്ലം സ്വദേശി മരണപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയായിരുന്നു മരണം. ഇദ്ദേഹം കൊല്ലം സ്വദേശി ആണെന്നല്ലാതെ മറ്റു വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഇയാളുടെ കൈവശം വ്യക്തമായ വിലാസമോ രേഖകകളോ ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ കൊല്ലത്തുള്ള ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു.
ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പൊലിസ് അനുമതിയോടെ മെഡിക്കൽ കോളേജ് എം.എസ്.എസ് സെന്ററിൽ എത്തിച്ച് കഫം ചെയ്തു. ശേഷം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.അശ്റഫിൻ്റെ നേതൃത്തിൽ മയ്യിത്ത് നിസ്കാരം നടത്തി. ശേഷം 12 മണിയോടെ ബന്ധുക്കളുടെ അടുത്തേക്ക് മൃതദേഹം എത്തിക്കുന്നതിനായി ആംബുലൻസിൽ കോഴിക്കോട് നിന്നും പുറപ്പെട്ടു. രാത്രി 9.30 ന് കൊല്ലത്ത് എത്തിച്ച മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സുപ്രഭാതം പ്രസ്സ് സുപ്രണ്ട് അൻവർ, വിഖായ വളണ്ടിയർമാർ തുടങ്ങിയവർ മൃതദേഹത്തെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."