അൽഅഹ്സ എസ് ഐ സി സൗജന്യ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു
ദമാം: സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) ഈസ്റ്റേൺ സോൺ കമ്മിറ്റി നടത്തുന്ന തഹ്ദീസ് ത്രൈ മാസ ക്യാമ്പയിനിൻ്റെ ഭാഗമായി സഊദി സ്ഥാപക ദിനത്തോടനുബന്ധിച്ചു എസ് ഐ സി അൽ ഹസ സെൻട്രൽ കമ്മിറ്റിയും സംസം മെഡിക്കൽ സെൻറെർ ഹുഫൂഫും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് ഒന്ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 11 മണി വരെ ഹുഫൂഫിലുള്ള സംസം ക്ലിനിക്കിൽ വെച്ചാണ് സൗജന്യ രക്ത പരിശോധന ക്യാമ്പ് നടത്തുന്നത്.
ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ, ട്രൈ ഗ്ലിസറൈഡ്, എഛ് ഡി എൽ, എൽ ഡി എൽ, വി എൽ ഡി എൽ തുടങ്ങിയ പരിശോധനകൾ ഉണ്ടാകും. എസ് ഐ സി വിഖായ വിങ്ങാണ് പരിപാടികൾക് നേതൃത്വം നൽകുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എസ് ഐ സി മെമ്പർമാരായിട്ടുള്ളവരും, അവരുടെ കുടുംബാംഗങ്ങൾക്കുമാണ് ക്യാമ്പ്. ഇവർ മുൻകൂട്ടി ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണം. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് തന്നെ 8 മണിക്കൂർ ഫാസ്റ്റിങ്ങോട് കൂടി ക്ലിനിക്കിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആദ്യം രജിസ്റ്റർ ചെയ്യുന്ന പരിമിതമായ ആളുകൾക്കായിരിക്കും പ്രവേശനം. പരിപാടിക്ക് നിസാർ വളമംഗലം, അബ്ദുൽ സലാം ഒറ്റപ്പാലം, ഇർഷാദ് ഫറോക്ക്, ശംസുദ്ധീൻ വടക്കാഞ്ചേരി, ഹനീഫ ആറളം, അബ്ദുൽ നാസ്സർ വേങ്ങര, സാദിഖ്, സൈത് തുടങ്ങിയവർ നേതൃത്വം നൽകും. തഹദീസ് ക്യാമ്പയിനിൻ്റെ, ഭാഗമായി ബ്ലഡ് ഡോണെഷൻ ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, ലീഡേഴ്‌സ് മീറ്റ്, പേരന്റ്സ് മീറ്റ്, കുടുംബസംഗമം, പ്രവാസി സംഗമം, വിൻറെർ ക്യാമ്പ്, ഇസ്‌ലാമിക് ലൈബ്രറി ഉൽഘാടനം, സംഘടന ശാക്തീകരണം, ആദർശ പഠന ക്ലാസ് തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് അൽഹസ സെൻട്രൽ കമ്മിറ്റി നടത്തി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."