മെട്രോയില്‍ കയറാനെത്തിയ കര്‍ഷകനെ വസ്ത്രത്തിന്റെ പേരില്‍ തടഞ്ഞു; സുരക്ഷാ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
മെട്രോയില്‍ കയറാനെത്തിയ കര്‍ഷകനെ വസ്ത്രത്തിന്റെ പേരില്‍ തടഞ്ഞു; സുരക്ഷാ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
ബംഗളുരു: നമ്മ മെട്രോയില്‍ യാത്ര ചെയ്യാനെത്തിയ കര്‍ഷകനെ വസ്ത്രത്തിന്റെ പേരില്‍ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബംഗളുരു മെട്രോ റെയില്‍ കോര്‍പറേഷന്‍ പിരിച്ചുവിട്ടു. തലയില്‍ ചെറിയ ഭാണ്ഡക്കെട്ടുമായെത്തിയ വയോധികനായ കര്‍ഷകന്‍ ടിക്കറ്റെടുത്തശേഷം രാജാജിനഗര്‍ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കാനെത്തിയപ്പോള്‍ മുഷിഞ്ഞവേഷത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് തടയുകയായിരുന്നു.
ക്യൂവില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട ജീവനക്കാരന്‍ 15 മിനിറ്റ് കഴിഞ്ഞും കാരണം വ്യക്തമാക്കിയില്ല. കണ്ടു നിന്നവര്‍ ഇത് ചോദ്യം ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങള്‍ പങ്കുവച്ചതോടെ ബിഎംആര്‍സിക്ക് എതിരെ പ്രതിഷേധവും ചര്‍ച്ചകളും ശക്തമായി.
UNBELIEVABLE..! Is metro only for VIPs? Is there a dress code to use Metro?
— Deepak N (@DeepakN172) February 24, 2024
I appreciate actions of Karthik C Airani, who fought for the right of a farmer at Rajajinagar metro station. We need more such heroes everywhere. @OfficialBMRCL train your officials properly. #metro pic.twitter.com/7SAZdlgAEH
മെട്രോ വിഐപികള്‍ക്ക് മാത്രമാണോ? മെട്രോ ഉപയോഗിക്കുന്നതിന് ഡ്രസ് കോഡ് ഉണ്ടോ? എന്നി ചോദ്യങ്ങള്‍ ഉയര്‍ത്തി കാര്‍ത്തിക് എന്ന യാത്രക്കാരന്‍ മുന്നോട്ട് വന്നു. അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ യാത്രക്കാര്‍ പ്രശംസിച്ചു. ാേഏറെ നേരത്തെ തര്‍ക്കത്തിനൊടുവിലാണ് കര്‍ഷകനെ യാത്രചെയ്യാന്‍ ജീവനക്കാരന്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."