ഇടതുചിത്രം പൂര്‍ണം, സി.പി.എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എല്ലാവരും പാര്‍ട്ടി ചിഹ്നത്തില്‍
ഇടതുചിത്രം പൂര്‍ണം, സി.പി.എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എല്ലാവരും പാര്‍ട്ടി ചിഹ്നത്തില്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സി.പി.എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് പ്രഖ്യാപിച്ചത്. 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. എല്ലാവരും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ആറ്റിങ്ങല്‍- വി.ജോയ്
പത്തനംതിട്ട- ടി.എം.തോമസ് ഐസക്ക്
കൊല്ലം- എം.മുകേഷ്
ആലപ്പുഴ- എ.എം.ആരിഫ്
എറണാകുളം- കെ.ജെ.ഷൈന്‍
ഇടുക്കി- ജോയ്സ് ജോര്‍ജ്
ചാലക്കുടി- സി. രവീന്ദ്രനാഥ്
പാലക്കാട്- എ.വിജയരാഘവന്
ആലത്തൂര്‍- കെ.രാധാകൃഷ്ണന്
പൊന്നാനി- കെ.എസ്.ഹംസ
മലപ്പുറം- വി.വസീഫ്
കോഴിക്കോട്- എളമരം കരീം
കണ്ണൂര്‍- എം.വി.ജയരാജന്
വടകര- കെ.കെ.ശൈലജ
കാസര്‍കോട്- എം.വി.ബാലകൃഷ്ണന്.
പട്ടികയില്‍ രണ്ട് വനിതകള്‍ മാത്രമാണുള്ളത്. കെകെ ശൈലജയും എറണാകുളത്ത് മത്സരിക്കുന്ന കെജെ ഷൈനുമാണ് പട്ടികയിലെ വനിതകള്‍. 15 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. ഒരു പൊളിറ്റ് ബ്യൂറോ അംഗവും മൂന്നു ജില്ലാ സെക്രട്ടറിമാരും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് സിപിഎം പാനല്‍.
നാലു സീറ്റുകളില്‍ സിപിഐ കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും മാവേലിക്കരയില്‍ മന്ത്രി പി. പ്രസാദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എ അരുണ്‍കുമാറും തൃശൂരില്‍ വി.എസ്. സുനില്‍കുമാറും വയനാട്ടില്‍ ആനി രാജയുമാണ് സിപിഐയുടെ സ്ഥാനാര്‍ഥികള്‍. കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ തോമസ് ചാഴികാടനാണ് സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."