കണ്ണീര്‍ വാതകപ്രയോഗത്തെ തുടര്‍ന്ന് രോഗബാധിതനായ ഒരു കര്‍ഷകന്‍ മരിച്ചു; ദില്ലി ചലോ മാര്‍ച്ചില്‍ 15 ദിവസത്തിനിടെ ആറാമത്തെ മരണം
കണ്ണീര്‍ വാതകപ്രയോഗത്തെ തുടര്‍ന്ന് രോഗബാധിതനായ ഒരു കര്‍ഷകന്‍ മരിച്ചു
ന്യൂഡല്‍ഹി: ദില്ലി ചലോ മാര്‍ച്ചിനെത്തിയ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്യുകയായിരുന്ന പാട്യാല സ്വദേശി നിഹാല്‍ സിങ് (62) ആണ് മരിച്ചത്. ഖനൗരിയില്‍ പ്രതിഷേധത്തിനിടെ, ഫെബ്രുവരി 21 ന് ഹരിയാന പൊലിസ് കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിച്ചതിനെ തുടര്‍ന്ന് ശ്വാസകോശ അണുബാധയുണ്ടായാണ് മരണമെന്നാണ് വിവരം. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം) ഘടകമായ ഭാരതീയ കിസാന്‍ യൂണിയന്‍ ക്രാന്തികാരിയിലെ അംഗമായിരുന്നു.
ഒന്നര ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയിരുന്ന ഇയാള്‍ക്ക് എട്ടുലക്ഷത്തോളം രൂപ കടമുണ്ടായിരുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പഞ്ചാബ്ഹരിയാന അതിര്‍ത്തിയില്‍ നടത്തുന്ന 'ദില്ലി ചലോ' മാര്‍ച്ച് 15 ദിവസം പിന്നിട്ടപ്പോള്‍ ആറ് കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ച എല്ലാ കര്‍ഷകരുടെയും കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."