ശബരിമല മേല്‍ശാന്തി നിയമനം; അബ്രാഹ്മണരെ പരിഗണിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി
അബ്രാഹ്മണരെ പരിഗണിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ശബരിമല,മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അബ്രാഹ്മണരേയും പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. മേൽശാന്തി നിയമത്തിനുള്ള അതോറിറ്റി ദേവസ്വം ബോർഡ് ആണെന്നും ശബരിമലയിലെ പ്രത്യേകതകളെല്ലാം കണക്കിലെടുത്താണ് ദേവസ്വം നിയമനം നടത്തുന്നതെന്നും ഇക്കാര്യത്തിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്, പി ജി അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിധി പറഞ്ഞത്.
മലയാള ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ളവരെ മാത്രം മഹാപുരോഹിതനായി തെരഞ്ഞെടുക്കുന്നത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹരജി. എല്ലാ മതവിഭാഗക്കാര്‍ക്കും പ്രവേശനം അനുവദിക്കുന്ന ശബരിമലയില്‍ ജനനത്തിന്റെ പേരിലല്ല മേല്‍ശാന്തിയെ നിയമിക്കേണ്ടതെന്ന വാദവും ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."