കൊയിലാണ്ടി മുസ്ലീം ഹോണസ്റ്റി കുവൈത്തിന് പുതിയ നേതൃത്വം
New leadership for Koilandi Muslim Honesty Kuwait
കുവൈത്ത് സിറ്റി: കൊയിലാണ്ടി മുസ്ലിം ഓണസ്റ്റി കുവൈത്ത് പുതിയ കമ്മറ്റി നിലവിൽ വന്നു. കമ്മറ്റിയുടെ ജനറൽ ബോഡി യോഗം റഷാദ് അബ്ദുൾ കരീമിന്റെ വസതിയിൽ വെച്ച് ചേർന്നു. അബ്ദുൾ കരിം അമേത്തിന്റെ പ്രർത്ഥനയോടെ തുടങ്ങിയ യോഗത്തിന് പ്രസിഡണ്ട് മൂസ്സ ടി.കെ യുടെ അദ്ധ്യക്ഷത വഹിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ട് ഹംസ എം.വി യും സാമ്പത്തിക റിപ്പോർട്ട് റഷാദ് അബ്ദുൾ കരീമും അവതരിപ്പിച്ചു. അബ്ദുൾ കരിം അമേത്ത്, കാസിം അബ്ദുൾ ഖാദർ, MA ബഷീർ, അഷ്റഫ് മുഹമ്മദ്, ആത്തിഫ് മജീദ്, MP സിദ്ദീഖ്, സലാഹ് അബൂബക്കർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സിക്രട്ടറി ഹംസ എം.വി സ്വാഗതവും റഷാദ് അബ്ദുൾ കരിം നന്ദിയും പറഞ്ഞു.
2024 - 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്: ആത്തിഫ് അബ്ദുൾ മജീദ്, ജനറൽ സിക്രട്ടറി: റഷാദ് അബ്ദുൾ കരിം, ട്രഷറർ: അഷ്റഫ് മുഹമ്മദ് എന്നിവരെയും വൈസ് പ്രസിഡണ്ടായി TK അബ്ദുൾ ഗഫൂർ, ജോ: സിക്രട്ടറിയായി MP സിദ്ദീഖ്, മുഖ്യ രക്ഷാധികരികളായി അബ്ദുൾ കരിം അമേത്ത്, ബഷീർ എം.എ, ഹംസ എം.വി എന്നിവരെയും തിരെഞ്ഞെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."