ഫലസ്തീൻ പൗരന്മാരായ ഉംറ തീർഥാടകർക്ക് സഊദിയിൽ ഇളവ്
ജിദ്ദ: ഫലസ്തീൻ പൗരന്മാരായ ഉംറ തീർഥാടകർക്ക് ആറ് മാസം രാജ്യത്ത് തങ്ങാൻ അനുമതി നൽകുമെന്ന് സഊദി അറേബ്യ. ഇസ്രാഈൽ ആക്രമണത്തെ തുടർന്ന് സഊദിയിൽ കുടുങ്ങിയ ഫലസ്തീൻ പൗരന്മാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.സഊദിയുടെ ഉദാരമായ സമീപനത്തിന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.
മൂന്ന് മാസമാണ് ഉംറ തീർത്ഥാടകർക്ക് സഊദിയിൽ തങ്ങാൻ അനുവാദമുള്ളത്. എന്നാൽ ഫലസ്തീൻ പൗരന്മാർക്ക് ആറ് മാസം വരെ രാജ്യത്ത് തങ്ങാൻ അനുവാദം നൽകുമെന്ന് സഊദി അറേബ്യ വ്യക്തമാക്കി. ഗസ്സയിൽ ഇസ്രാഈൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് സഊദിയുടെ തീരുമാനം.
ഫലസ്തീനിൽ നിന്ന് ഉംറക്കെത്തിയ നിരവധി പേർ ഇസ്രാഈൽ ആക്രമണം മൂലം തിരിച്ച് പോകാനാകാതെ സഊദിയിൽ പ്രതിസന്ധിയിലായിരുന്നു. ഇവർക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണിത്. സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും ഉദാര സമീപനത്തിന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.
കൂടാതെ തീർത്ഥാടകരോടുള്ള സഊദി അറേബ്യയുടെ അനുകമ്പയെ മന്ത്രാലയം പ്രശംസിക്കുകയും ചെയ്‌തു. ആറ് മാസത്തേക്കുള്ള താമസാനുമതി ദുരിതബാധിതരായ വ്യക്തികൾക്ക് അവരുടെ മാതൃരാജ്യത്തേക്ക് സുരക്ഷിതമായി മടങ്ങുന്നതുവരെ താൽക്കാലിക ആശ്വാസം നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Content Highlights: Saudi concessions for Umrah pilgrims who are Palestinian citizens
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."