തൃക്കാക്കര നഗരസഭയുടെ കര്‍ഷക ദിനാഘോഷം വിവാദമായി
കാക്കനാട്: ആളില്ലാത്ത വേദിയില്‍ തൃക്കാക്കര നഗരസഭയുടെ കര്‍ഷക ദിനാഘോഷം വിവാദമായി. പേരിന് അടുക്കള തോട്ടം പോലും ഇല്ലാത്ത തൃക്കാക്കര മേഖലയില്‍ നിന്ന് കര്‍ഷകരെ സംഘടിപ്പിക്കാന്‍ പരിശ്രമം നടത്തിയെങ്കിലും കര്‍ഷകരാരും ചടങ്ങില്‍ എത്താതിരുന്നതാണ് നഗരസഭയും കൃഷിഭവനും സംയുക്തമായി പരിപാടി വിവാദമാക്കിയത്. നോട്ടീസില്‍ നല്‍കിയിരുന്ന രാവിലെ പത്തിന് പി.ടി തോമസ് എം.എല്‍.എ പരിപാടി സ്ഥലത്ത് എത്തിയെങ്കിലും അദ്ദേഹത്തെ സ്വീകരിച്ചത് അളില്ലാ കസേരകളായിരുന്നു.
ഏറെ നേരം കാത്തിരുന്നിട്ടും ചടങ്ങിലെ അധ്യക്ഷ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ നീനു പോലും പരിപാടി സ്ഥലത്ത് എത്തിയിരുന്നില്ല. ചെയര്‍പേഴ്സനും വൈസ് ചെയര്മാന് ഉള്‍പ്പെടെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍ മറ്റൊരു ചടങ്ങിലായിലായുന്നു. കൃത്യസമയത്ത് എത്തിയ എം.എല്‍.എ നഗരസഭയിലെ ഭരണപക്ഷത്തെ കാത്ത് പത്തര വരെ നിന്നെങ്കിലും ഏതാനും കൗണ്‍സിലര്‍മാര്‍ മാത്രമാണ് കാക്കനാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉïായിരുന്നത്.
മരണാവശ്യത്തിന് ഉള്‍പ്പെടെ മണ്ഡലത്തിലെ നിരവധി പരാപാടികളില്‍ എത്താനുള്ള തന്ത്രപ്പാടിലായിരുന്നു എം.എല്‍.എ. ഇതിനിടെയാണ് തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ആളില്ലാ കാര്‍ഷിക ദിനാഘോഷ പരിപാടിക്ക് ചെയര്‍പേഴ്സനും കൗണ്‍സിലര്‍മാരും അരമണിക്കൂര്‍ വൈകിയാണെങ്കിലും എത്താതിരുന്നത് എം.എല്‍.എയെ ചൊടിപ്പിച്ചത്.
ചിങ്ങം ഒന്നിലെ ആദ്യ ചടങ്ങ് ബഹിഷ്കരിക്കേïെന്ന് കരുതി എം.എല്‍.എ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ചടങ്ങിന് നേരത്തെ എത്തിയിരുന്ന ചിലകൗണ്സിലര്മാര് ചെയര്‍പേഴ്സണിനെ ഫോണില്‍ വിവരെ അറിയിച്ചതിനെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകി വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മേരികുര്യന്റെ അധ്യക്ഷതയിലാണ് ചടങ്ങ് തുടങ്ങിയത്. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന എം.എല്‍.എ അവസാനം ചടങ്ങില്‍ ആശംസ പറഞ്ഞ് സ്ഥലം വിട്ടു.
കുറച്ചുസമയം കൂടി കാത്തിരിക്കണമെന്ന ചെയര്‍പേഴ്സണ്‍ന്റെ അഭ്യര്‍ഥന എം.എല്‍.എ സ്വീകരിച്ചില്ല.
കാര്‍ഷിക ദിനാചാരണത്തോടനുബന്ധിച്ച് കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച ക്ലാസിലും കര്‍ഷകരുടെ പങ്കാളിത്തവും ഉïായിരുന്നില്ല. എം.എല്‍.എയുടെ അഭാവത്തില്‍ ചടങ്ങ് ചെയര്‍പേഴ്സണ്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ തയ്യാറായപ്പോള്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരും സ്ഥിരം സമിതി അംഗങ്ങളും സ്റ്റേജില്‍ നിന്നും ഇറങ്ങി ചടങ്ങ് ബഹിഷ്ക്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."