HOME
DETAILS
MAL
മലപ്പുറത്ത് സ്കൂളില്‍ ഭക്ഷ്യവിഷബാധ; പരീക്ഷ എഴുതാനെത്തിയ 19 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
backup
February 28 2024 | 14:02 PM
മലപ്പുറത്ത് സ്കൂളില്‍ ഭക്ഷ്യവിഷബാധ
മലപ്പുറം: വേങ്ങരയില്‍ സ്കൂളില്‍ ഭക്ഷ്യവിഷബാധ. കണ്ണമംഗലം എടക്കാപറമ്പ് ജി എല്‍ പി സ്കൂളിലെ 19 കുട്ടികളും ഒരു അധ്യാപികയും ആശുപത്രിയില്‍.
അച്ഛനമ്പലം കണ്ണമംഗലം ജി എം യു പി സ്കൂളില്‍ വെച്ച് നടന്ന എല്‍ എസ് എസ് പരീക്ഷ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ചികിത്സ തേടിയ ആരുടെയും നില ഗുരുതരമല്ല എന്ന ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്കൂളില്‍ ആകെ 195 കുട്ടികളാണ് പരീക്ഷയ്ക്ക് എത്തിയത്. നിലവില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി വിവരങ്ങളില്ല.
അതേസമയം സ്കൂളില്‍ സ്ഥിരം ഉപയോഗിക്കുന്ന അരി അല്ലെന്നും പുറമേ നിന്നുള്ള ഉത്പന്നങ്ങളാണ് ഉപയോഗിച്ചതെന്നും ആണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."