യുഎഇയിൽ മൂന്ന് നീറ്റ് കേന്ദ്രങ്ങൾ;ആദ്യത്തേ കേന്ദ്രത്തിന്റെ പേര് പുറത്തുവിട്ടു
ദുബൈ: ഗള്‍ഫിലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുഃനസ്ഥാപിക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെ യുഎഇയിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിന്‍റെ പേരും പുറത്തുവിട്ടു. യുഎഇയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ആദ്യത്തേതിന്‍റെ പേരാണ് പുറത്തുവിട്ടത്.
ദുബൈയിലെ ഊദ് മേത്തയിലെ ഇന്ത്യന്‍ ഹൈസ്കൂളാണ് (ഐഎച്ച്എസ്) ആദ്യ കേന്ദ്രം. തുടര്‍ച്ചയായി നാലാം തവണയും നീറ്റ് പരീക്ഷക്ക് കേന്ദ്രമായി സ്കൂളിനെ തെരഞ്ഞെടുത്തതായി ഇന്ത്യന്‍ ഹൈ ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് സിഇഒ പുനീത് എംകെ വാസു പ്രസ്താവനയില്‍ അറിയിച്ചു. അബുദാബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ ഒന്ന് വീതം മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ അബുദബിയിലും ഷാര്‍ജയിലും അനുവദിച്ചിരിക്കുന്ന നീറ്റ് കേന്ദ്രങ്ങളുടെ കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് യുഎഇയിൽ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാന്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനിച്ചത്. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ പരീക്ഷ നടത്താനാണ് തീരുമാനം.
Conrtent Highlights:Three NEET Centers in UAE; Name of First Center Announced
ഖത്തറിൽ ഈ ആഴ്ചയും പൊടിക്കാറ്റിന് സാധ്യത
ദോഹ:ഖത്തറിന്റെ വിവിധ ഇടങ്ങളിൽ ചെറിയ രീതിയിലുള്ള പൊടിക്കാറ്റ് ഈ ആഴ്ചയും തുടരാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഫെബ്രുവരി 18-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതോടൊപ്പം ഈ ആഴ്ചയിൽ രാത്രികാലങ്ങളിൽ അന്തരീക്ഷ താപനില കുറയാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 26 നോട്ട് വരെ വേഗത്തിലുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇത് തുറസ്സായ മേഖലകളിൽ പൊടിക്കാറ്റായി മാറാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാമെന്നും, 14 അടിവരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."