HOME
DETAILS

റാഗിങ്: ഇനിയും വൈകുമോ തിരുത്തിന്

  
backup
February 28 2024 | 21:02 PM

raging-will-it-be-too-late-for-tirut

ക്രൂരതയെന്ന വാക്കിനും അപ്പുറമാണ് റാഗിങ്ങിന്റെ പേരിൽ വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ സിദ്ധാർഥ് എന്ന വിദ്യാർഥിക്ക് നേരിടേണ്ടിവന്നത്. എല്ലാ അതിരുകളും ഭേദിച്ച പൈശാചിക റാഗിങ്ങിനൊടുവിൽ മിടുക്കനായ ഈ വിദ്യാർഥിക്ക് നഷ്ടമായത് സ്വന്തം ജീവൻ. ക്യാംപസുകളിൽ സർഗാത്മകതയും മാനവിക സ്‌നേഹവും പാടുന്ന എസ്.എഫ്.ഐ എന്ന വിദ്യാർഥി സംഘടനയുടെ നേതാക്കളാണ് ഈ ആൾക്കൂട്ട കൊലക്ക് പിന്നിലെന്നറിയുമ്പോൾ ലജ്ജിച്ച് തലതാഴ്ത്തുകയാണ് സാക്ഷര കേരളം. പുത്തൻ പ്രതീക്ഷകളോടെ ഉന്നത വിദ്യാഭ്യാസത്തിന് കോളജിലേക്ക് അയച്ച മകന്റെ മൃതദേഹം ഏറ്റുവാങ്ങേണ്ടിവന്ന മാതാപിതാക്കളുടെ ഹൃദയഭേദക നിമിഷങ്ങൾ സങ്കൽപ്പിക്കാൻ പോലുമാവില്ല. തിരുവനന്തപുരം നെടുമങ്ങാട് കുറുക്കോട് പവിത്രം വീട്ടിൽ ടി. ജയപ്രകാശും എം.ആർ ഷീബയും മകന്റെ മരണത്തിന്റെ ദുരൂഹതകൾ ഒന്നൊന്നായി നിരത്തുമ്പോൾ കേരളത്തിന്റെ നെഞ്ചകമാണ് പൊള്ളുന്നത്. റാഗിങ്ങിന്റെ പേരിൽ പ്രാകൃതവും ക്രൂരവുമായ കാര്യങ്ങൾ ചെയ്യുന്ന ഒരുപറ്റം വിദ്യാർഥികൾ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ തല്ലിത്തകർത്തിട്ട് എന്തുനേടി?


മകനെ മർദിച്ചുകൊന്നതാണെന്ന് സിദ്ധാർഥിന്റെ പിതാവ് വിലപിക്കുമ്പോൾ മുഴുവൻ പ്രതികളെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ പൊലിസിന് എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യം അവശേഷിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർ അറസ്റ്റിലായെങ്കിലും സിദ്ധാർഥിന് മരണം വിധിച്ചവർ ഇപ്പോഴും കാണാമറയത്താണ്. രാഷ്ട്രീയ സ്വാധീനമുള്ള ഇവർക്ക് സുരക്ഷിതത്താവളം ഒരുക്കുന്നതാരാണെങ്കിലും അവർ സമൂഹമനസ്സാക്ഷിയോട് കണക്കുപറയേണ്ടിവരും.


എത്രമേൽ ക്രൂരമായാണ് സിദ്ധാർഥിനുമേൽ ക്യാംപസിൽ ഒരു സംഘം അഴിഞ്ഞാടിയത്. മൂന്ന് ദിവസം ഒരു മുറിയിൽ പൂട്ടിയിട്ട് ഭക്ഷണവും വെള്ളവും നൽകാതെ പീഡിപ്പിച്ചു. വിവസ്ത്രനാക്കി അപമാനിച്ചു. 14ന് വാലന്റൈൻസ് ഡേ പരിപാടിക്കിടെ സീനിയർ വിദ്യാർഥികൾക്കൊപ്പം നൃത്തം വെച്ചതിനാണ് 20 ഓളം വിദ്യാർഥികൾ സിദ്ധാർഥിനെ അതിക്രൂരമായി മർദിച്ചതെന്നാണ് സഹപാഠികൾ പറയുന്നത്. വീട്ടിലേക്ക് പോകാനിറങ്ങിയ സിദ്ധാർഥിനെ തിരിച്ചുവിളിച്ചാണ് അക്രമം നടത്തിയത്.


18ന് ഉച്ച ഒന്നരയോടെയാണ് സിദ്ധാർഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും മാതാവ് ഷീബ മുഖ്യമന്ത്രിക്കും എ.ഡി.ജി.പിക്കും പരാതി നൽകിയിട്ടും കാര്യമായ അന്വേഷണമോ നടപടിയോ ഇല്ലാത്തത് ഖേദകരമാണ്. എസ്.എഫ്.ഐ യൂനിയൻ നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രതികളായതിനാലാണ് ഈ മെല്ലെപ്പോക്കെന്നാണ് ആരോപണം.


സിദ്ധാർഥിന് ക്രൂരമർദനം ഏറ്റുവെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടും പൊലിസ് അനങ്ങിയില്ല. ആത്മഹത്യയെന്ന നിഗമനത്തിൽ ഉറച്ചുനിന്നു. ശരീരത്തിൽ 2-3 ദിവസം പഴക്കമുള്ള ഒട്ടേറെ മുറിവുകൾ ഉണ്ടായിരുന്നു. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതമേറ്റതിന്റെ പാടുകളുണ്ട്. കനമുള്ള വസ്തുക്കൾ കൊണ്ട് മർദിച്ചതിന്റെ ലക്ഷണങ്ങളാണുള്ളത്. കഴുത്തിൽ കുരുക്കുമുറുക്കിയ ഭാഗത്ത് കണ്ടെത്തിയ മുറിവിൽ അസ്വാഭാവികതയുണ്ടെന്നും തൂങ്ങിയതാണ് മരണകാരണമെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്.


കോളജ് യൂനിയൻ പ്രസിഡന്റ് ഉൾപ്പെടെ 12 പ്രതികളാണ് ആദ്യം ഉണ്ടായിരുന്നത്. ഇന്നലെ മൊഴിയെടുക്കാൻ വിളിച്ച ആറ് പേരെക്കൂടി പ്രതിചേർത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽനിന്ന് പൊലിസിന് ലഭിച്ച മൊഴി സിദ്ധാർഥിന്റെ മരണത്തിലെ ദുരൂഹത കൂട്ടുന്നതാണ്. മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന് പൊലിസ് അവകാശപ്പെടുമ്പോഴും സംഭവം നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് സിദ്ധാർഥിന്റെ കുടുംബത്തിന്റെ ആരോപണത്തിൽ കഴമ്പുണ്ട്. 24ന് വൈകിട്ട് വരെ പ്രതിപ്പട്ടികയിൽ ഉള്ളവരിൽ ഭൂരിഭാഗവും ക്യാംപസുകളിൽ തന്നെയുണ്ടായിരുന്നു. പ്രതികളെ സംരക്ഷിക്കാൻ കോളജ് അധികൃതരും പൊലിസും ഇടപെടൽ നടത്തുന്നുവെന്ന് തുടക്കത്തിൽ തന്നെ ആക്ഷേപമുയർന്നിരുന്നു. പരാതി ലഭിച്ചപ്പോൾ തന്നെ 12 വിദ്യാർഥികളെയും സസ്‌പെൻഡ് ചെയ്തുവെന്നാണ് സർവകലാശാല അധികൃതരുടെ വാദം. അങ്ങനെ തൊടുന്യായങ്ങൾ പറഞ്ഞ് കൈ കഴുകാൻ കോളജ് അധികൃതർക്കാകുമോ? റാഗിങ് എന്ന ക്രൂരതയിലാണ് ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടപ്പെട്ടതെന്നറിഞ്ഞിട്ടും പ്രതികളെ നിയമത്തിന് മുമ്പിൽ എത്തിക്കാൻ കഴിയാതിരുന്ന അധികൃതരും കുറ്റക്കാർ തന്നെയാണ്.


18ന് ഉച്ച 12.15ന് വീട്ടിലേക്ക് വിളിച്ച സിദ്ധാർഥ് സന്തോഷവാനായിരുന്നു. എന്നാൽ രണ്ടു മണിക്കൂറിനുശേഷം ആത്മഹത്യ ചെയ്തുവെന്ന വിവരമാണ് ഒരു സീനിയർ വിദ്യാർഥി വിളിച്ചറിയച്ചത്. ശരീരത്തിലെ പരുക്കുകൾ ചൂണ്ടിക്കാട്ടിയിട്ടും സാധാരണ മരണമാണെന്ന പൊലിസിന്റെ തുടക്കത്തിലേ ഉള്ള നിലപാട് രാഷ്ട്രീയ സ്വാധീനത്തിന്റെ തെളിവല്ലേ? സംസ്‌കാര ചടങ്ങുകൾക്ക് എത്തിയ വിദ്യാർഥികളോട് സിദ്ധാർഥിന്റെ ബന്ധുക്കളോട് സംസാരിക്കരുതെന്ന് അധ്യാപകർ വിലക്കിയതെന്തിന്? അധികൃതർ മറുപടി പറയേണ്ട ഒരുപാട് കാര്യങ്ങൾ ഇങ്ങനെ അവശേഷിക്കുക തന്നെയാണ്.


റാഗിങ്ങിന്റെ പേരിൽ നമ്മുടെ കേരളത്തിലാണ് ഒരു ജീവൻ പൊലിഞ്ഞിരിക്കുന്നത്. ഇനി ഇത്തരം ആൾക്കൂട്ട വിചാരണക്കൊലകൾ ആവർത്തിക്കരുത്. അതിന് ശക്തമായ നടപടികളാണാവശ്യം. സുപ്രിംകോടതിയുടെ നിർദേശാനുസരണം മുൻ സി.ബി.ഐ ഡയരക്ടർ ആർ.കെ രാഘവന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നിയമിച്ച ഏഴംഗ കമ്മിറ്റിയും റാഗിങ് തടയാൻ കർശന നടപടികൾ ശുപാർശ ചെയ്തിരുന്നു. പല സംസ്ഥാനങ്ങളും റാഗിങ് നിരോധിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ക്യാംപസുകളിൽനിന്ന് ഇപ്പോഴും ഇത്തരം വാർത്തകൾ വന്നുകൊണ്ടേയിരിക്കുന്നത്.


റാഗിങ് ചെയ്താൽ കടുത്ത ശിക്ഷ ഉറപ്പെന്ന നിലവന്നാലേ ഈ പൈശാചിക മനോവൈകൃതത്തിന് അറുതിയാകൂ. ഒപ്പം പൊതുസമൂഹത്തിന്റെ നിതാന്ത ജാഗ്രതയും അനിവാര്യമാണ്. നമ്മുടെ യുവമനസുകളിൽ ഇത്രയേറെ കുറ്റവാസനയുണ്ടെങ്കിൽ രാജ്യത്തിന്റെ സമാധാനത്തിൽ ആശങ്കപ്പെട്ടേ മതിയാകൂ. അതുകൊണ്ടുതന്നെ ഇനിയും വൈകരുത് തിരുത്തിന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago