HOME
DETAILS

ഗസ്സയ്ക്കൊപ്പം നടക്കുന്ന നിശബ്ദ വംശഹത്യ

  
backup
February 28 2024 | 21:02 PM

a-silent-genocide-with-gaza

കെ.എ സലിം

2024 ഫെബ്രുവരി 8ന്, അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന് സമീപമുള്ള സാദെത് അ-താലെഹിൽ കന്നുകാലികളെ മേയ്ക്കാൻ പോയ ഫലസ്തീൻ ഇടയന്മാരെ ഇസ്‌റാഈലി അനധികൃത കുടിയേറ്റക്കാർ അക്രമിച്ചു. ഫലസ്തീനികളെ അവരുടെ മേച്ചിൽപ്പുറത്തുനിന്ന് പുറത്താക്കുകയും കന്നുകാലികളെ ഭയപ്പെടുത്താൻ ഡ്രോണുകൾ ഉപയോഗിക്കുകയും ചെയ്തു. പേടിച്ചോടിയ വളർത്തുമൃഗങ്ങളിൽ പലതും ചത്തു. ഒക്ടോബർ 7നും ഫെബ്രുവരി 20നും ഇടയിൽ യു.എൻ ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് രേഖപ്പെടുത്തിയ ഫലസ്തീനികൾക്കെതിരായ ഇസ്‌റാഈലി കുടിയേറ്റക്കാരുടെ 561 അതിക്രമങ്ങളിൽ ഒന്നുമാത്രമാണിത്. ഗസ്സയിൽ അധിനിവേശ സൈന്യം നടത്തുന്ന കൂട്ടക്കൊലയ്ക്ക് പുറമെയാണ് തെരുവുകളിൽ ഇസ്‌റാഈലി കുടിയേറ്റക്കാർ നടത്തുന്ന അതിക്രമം. 143 ദിവസമായി നീളുന്ന ഗസ്സയിലെ അതിക്രമത്തിൽ 30,000 ഫലസ്തീനികളെയാണ് ഇസ്‌റാഈൽ സൈന്യം കൊന്നത്.


സംഭവിക്കുന്നതിങ്ങനെയാണ്: സർക്കാരിന്റെയും സൈന്യത്തിന്റെയും പിന്തുണയോടെ തോക്കുകളും മഴുകളും മറ്റു ആയുധങ്ങളുമായി ഇസ്‌റാഈലി അനധികൃത കുടിയേറ്റക്കാർ തെരുവിലിറങ്ങും. ഫലസ്തീനികളെ കൊല്ലുകയും അവരുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും അക്രമിക്കുകയും ചെയ്യും. ഭീകരത പരത്തി വീടൊഴിഞ്ഞുപോകാനും സ്ഥാപനങ്ങൾ വിട്ടുപോകാനും പ്രേരിപ്പിക്കും. തുടർന്ന് ജൂതൻ അവരുടെ വീടും സ്ഥാപനങ്ങളും കൈയേറും. എതിർക്കുന്നവരെ കൊല്ലും. ഒക്ടോബറിനും ജനുവരിക്കും ഇടയിൽ കുടിയേറ്റക്കാർ എട്ട് ഫലസ്തീനികളെയാണ് കൊന്നത്. 111 പേരെ പരുക്കേൽപ്പിക്കുകയും ചെയ്തു. കുടിയേറ്റക്കാരുടെ അതിക്രമം പേടിച്ച് പ്രദേശത്തുനിന്ന് 198 വീടുകളിലായി 586 കുട്ടികൾ ഉൾപ്പെടെ 1,208 ഫലസ്തീനികളാണ് ഒഴിഞ്ഞുപോയത്. ഗസ്സയിലെ വംശഹത്യയ്ക്ക് സമാന്തരമായാണ് ഇതെല്ലാം നടക്കുന്നത്. കുടിയേറ്റക്കാരുടെ അക്രമം ഇസ്‌റാഈൽ ഭരണകൂടത്തിന്റെ നയത്തിന്റെ കേന്ദ്ര ഭാഗമാണ്. ഫലസ്തീനികളെ പൂർണമായും ആട്ടിയോടിക്കാനും പ്രദേശത്തെ പൂർണമായും തങ്ങളുടേതാക്കാനുമുള്ളതാണിത്. അന്താരാഷ്ട്ര നിയമപ്രകാരം ഇവിടെ കുടിയേറ്റം നിയമവിരുദ്ധമാണ്.


കുടിയേറ്റം ഇസ്‌റാഈൽ തന്നെ അംഗീകരിച്ച ജനീവ കൺവെൻഷന്റെ ആർട്ടിക്കിൾ 49ന്റെ ലംഘനമാണ്. എന്നാൽ കുടിയേറ്റം നടക്കുന്നുണ്ട്. ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് അവരുടെ ഭൂമി പിടിച്ചെടുത്ത് കുടിയേറ്റ കേന്ദ്രങ്ങൾ പണിയുന്നത് യു.എൻ ചാർട്ടർ ആർട്ടിക്കിൾ 2(4)ന്റെ ലംഘനമാണ്. അതും നടക്കുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങളിൽ ഇത്രയും വ്യക്തതയുണ്ടായിട്ടും വെസ്റ്റ്ബാങ്കിൽ ഇപ്പോൾ 279 കുടിയേറ്റ കേന്ദ്രങ്ങളുണ്ട്. അതിൽ 700000 കുടിയേറ്റക്കാർ താമസിക്കുകയും അവർ ഫലസ്തീനികളെ ആട്ടിയോടിക്കുന്ന പ്രക്രിയയിലേർപ്പെടുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ നഗരങ്ങൾ മാത്രമല്ല, ഫലസ്തീനി ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ഇസ്‌റാഈലി കുടിയേറ്റം. ഫലസ്തീനികളുടെ കന്നുകാലികളും കൃഷിയിടങ്ങളും ഏതു നിമിഷവും കുടിയേറ്റക്കാർ കൈവശപ്പെടുത്താമെന്ന ഭീതിയോടെയാണ് ഗ്രാമീണരുടെ ജീവിതം.


ഒക്ടോബർ ഏഴുമുതൽ സൗത്ത് ഹെബ്രോൺ കുന്നുകളിലെ ഖിർബെറ്റ് സനുതയിൽ 16 ഫലസ്തീനിയൻ ഗ്രാമങ്ങളാണ് ഇത്തരത്തിൽ ഇസ്‌റാഈലികൾ പിടിച്ചെടുത്തത്. ഫലസ്തീനികളെ ആട്ടിയോടിച്ച കുടിയേറ്റക്കാർ ഇതിനകംതന്നെ വേലി കെട്ടി ഭൂമി സ്വന്തമാക്കി. കുടിയേറ്റക്കാരുടെ അതിക്രമങ്ങളെ സർക്കാർ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഫലസ്തീനിലെ ഹുവാര പട്ടണത്തെ തുടച്ചുനീക്കണമെന്നാണ് കഴിഞ്ഞ വർഷം ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച് പ്രഖ്യാപിച്ചത്. രാഷ്ട്രീയ പിന്തുണ മാത്രമല്ല, കുടിയേറ്റക്കാർക്ക് സൈനിക പിന്തുണയും ലഭിക്കുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ, അനധികൃത ഇസ്റാഇൗൽ കുടിയേറ്റ കേന്ദ്രങ്ങൾ സുരക്ഷിതമാക്കാൻ സഹായിക്കുന്നതിന് വെസ്റ്റ് ബാങ്കിലേക്ക് ഇസ്‌റാഈൽ സുരക്ഷാ സേനയെ വിന്യസിക്കുന്നത് വിപുലീകരിച്ചു. കൂടാതെ, കുടിയേറ്റക്കാർ ഉൾപ്പെടുന്ന ‘ടെറിട്ടോറിയൽ ഡിഫൻസ് യൂണിറ്റുകൾ’ എന്ന സൈനിക വിഭാഗത്തെ രൂപീകരിക്കുകയും ആയുധവും പരിശീലനവും നൽകുകയും ചെയ്തു.


കുടിയേറ്റക്കാർക്ക് ആയിരക്കണക്കിന് തോക്കുകളും മറ്റ് യുദ്ധോപകരണങ്ങളും വിതരണം ചെയ്യാൻ ഉത്തരവിട്ടത് ഇസ്‌റാഈലിന്റെ യുദ്ധമന്ത്രി ഇറ്റാമർ ബെൻ ഗ്വിറിനാണ്. ഇതേ ടെറിട്ടോറിയൽ ഡിഫൻസ് യൂണിറ്റുകളെയാണ് ഗസ്സയിലും അതിക്രമത്തിനുവേണ്ടി വിന്യസിച്ചിരിക്കുന്നത്. കുടിയേറ്റക്കാരുടെ അതിക്രമങ്ങളെക്കുറിച്ച് ഇപ്പോൾ ഫലസ്തീനികൾ ഇസ്‌റാഈലി പൊലിസിൽ പരാതി നൽകാറില്ല. 2005നും 2023നും ഇടയിൽ, അധിനിവേശ വെസ്റ്റ്ബാങ്കിൽ ഫലസ്തീനികളെ ഉപദ്രവിച്ച ഇസ്റാഈലികൾക്കെതിരായ കേസുകളിൽ 93.7 ശതമാനവും ഇസ്‌റാഈൽ പൊലിസ് ഒരു അന്വേഷണവും നടത്താതെ അവസാനിപ്പിച്ചതായാണ് എൻ.ജിഒ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. സ്വന്തം പൗരൻമാരാണെങ്കിലും അറബ് വംശജരുടെ പരാതികളിൽ അന്വഷണമില്ല.


ഗസ്സയിലെ ജനങ്ങളെ ബോംബാക്രമണത്തിൽ മാത്രമല്ല മനഃപൂർവം പട്ടിണിക്കിട്ട് കൊല്ലുക കൂടിയാണ് ഇസ്‌റാഈൽ ചെയ്യുന്നത്. ഗസ്സ മുനമ്പിൽ പട്ടിണിയും കടുത്ത പോഷകാഹാരക്കുറവും വ്യാപകമാണ്. ഭക്ഷ്യവസ്തുക്കൾ ഇസ്‌റാഈൽ നശിപ്പിക്കുകയും ഭക്ഷണം, മരുന്നുകൾ, മറ്റ് മാനുഷിക സഹായങ്ങൾ എന്നിവയുടെ ഒഴുക്ക് കർശനമായി നിയന്ത്രിക്കുകയും ചെയ്യുന്നതോടെ അവിടെ 2.2 ദശലക്ഷം ഫലസ്തീനികൾ കടുത്ത ക്ഷാമം നേരിടുന്നു. സഹായവുമായെത്തുന്ന ട്രക്കുകൾക്കെതിരേയും ഇസ്‌റാഈൽ ആക്രമണം നടത്തുന്നുണ്ട്. ആളുകൾക്ക് മനപ്പൂർവം ഭക്ഷണം നിഷേധിക്കുന്നത് യുദ്ധക്കുറ്റമാണ്. ഫലസ്തീൻ ജനതയെ മുഴുവനായോ ഭാഗികമായോ നശിപ്പിക്കാനുള്ള ഉദ്ദേശ്യം ഇസ്‌റാഈൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുതന്നെ കടുത്ത യുദ്ധക്കുറ്റമാണ്.


ഗസ്സയിൽ ജനുവരിയിൽ ആരോഗ്യകേന്ദ്രങ്ങളിലും ഷെൽട്ടറുകളിലും നടത്തിയ പോഷകാഹാര പരിശോധനയിൽ രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിൽ ഏകദേശം 16 ശതമാനത്തിനും പോഷകാഹാരക്കുറവ് കണ്ടെത്തി. വടക്കൻ ഗസ്സയിൽ 300,000 ആളുകൾ ഭക്ഷണ സഹായമില്ലാതെ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. നിലവിൽ ഇസ്‌റാഈൽ കടുത്ത ആക്രമണം നടത്തുന്ന തെക്കൻ റാഫയിൽ, രണ്ട് വയസിന് താഴെയുള്ള കുട്ടികളിൽ 5 ശതമാനം പോഷകാഹാരക്കുറവുള്ളവരാണ്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഉത്തരവനുസരിച്ച് മനപ്പൂർവം ദുരിതാശ്വാസ സാമഗ്രികൾ തടസപ്പെടുത്തുന്നതുൾപ്പെടെ നിലനിൽപ്പിന് ഒഴിച്ചുകൂടാനാവാത്ത വസ്തുക്കൾ തടയുന്നത് കുറ്റമാണ്. ഗസ്സയിലുടനീളം, 95 ശതമാനം വീടുകളും ഭക്ഷണം നിയന്ത്രിച്ചാണ് കഴിക്കുന്നത്. ലോകത്ത് ഒരു ജനതയും ഇതുപോലെ പട്ടിണി കിടക്കുന്നില്ല.


തങ്ങളുടെ യുദ്ധം ഹമാസിനെതിരേയാണെന്നാണ് ഇസ്‌റാഈൽ വാദം. എന്നാൽ, ഇസ്‌റാഈൽ ആക്രമണത്തിൽ ഏകദേശം 30,000 ഗസ്സക്കാർ കൊല്ലപ്പെട്ടു. ഇവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. 70,000 പേർക്ക് പരുക്കേറ്റു.

ആയിരക്കണക്കിനാളുകളെ കാണാതായി. ഒക്ടോബർ 7ലെ ആക്രമണത്തിനുശേഷം, 24,000 ഏക്കർ ഒലിവ് വെസ്റ്റ്ബാങ്കിൽ വിളവെടുക്കാതെ നശിച്ചു. കർഷകരെ അവരുടെ തോട്ടങ്ങളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഇസ്‌റാഈൽ തടഞ്ഞതിനാലാണിത്. അതിന്റെ ഫലമായി 1,200 മെട്രിക് ടൺ അല്ലെങ്കിൽ 10 മില്യൺ ഡോളറിന്റെ ഒലിവ് ഓയിൽ നഷ്ടമായി. ഫലസ്തീനിന്റെ പ്രധാന കയറ്റുമതിയായിരുന്നു ഇത്. ഖത്തറിന്റെ മധ്യസ്ഥതയിലും മറ്റുമായി വെടിനിർത്തൽ ശ്രമങ്ങൾ നിരവധിയുണ്ടായെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയിട്ടില്ല. ഹിറ്റ്‌ലറുടെ വംശഹത്യയിൽ യൂറോപ്യൻ സമൂഹം ലോകത്തിന് മുന്നിൽ ഇപ്പോഴും തലകുനിച്ച് നിൽക്കുന്നതുപോലെ ജൂതർ നടത്തുന്ന വംശഹത്യ തടയാതിരുന്നതിന്റെ പേരിലും വരുന്ന തലമുറയോട് ഉത്തരം പറയേണ്ടിവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago