റമദാൻ സംസ്കരണത്തിന് ഖുർആൻ ഔന്നിത്യത്തിന്: മുന്നൊരുക്കം സംഘടിപ്പിച്ചു
ത്വായിഫ്: റമദാൻ സംസ്കരണത്തിന് ഖുർആൻ ഔന്നിത്യത്തിന് എന്ന പ്രമേയത്തിൽ എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി നടത്തുന്ന റമദാൻ കാമ്പയിന്റെ ഭാഗമായി എസ്ഐസി ത്വായിഫ് സെൻട്രൽ കമ്മിറ്റി മുന്നൊരുക്കം സംഘടിപ്പിച്ചു. മർഹൂം എം.സി.സുബൈർ ഹുദവി നഗറിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ.സാലിം ഫൈസി കൊളത്തൂർ മുഖ്യ പ്രഭാഷണം നടത്തി. സൈതലവി ഫൈസി അധ്യക്ഷനായ ചടങ്ങ് ഷെരീഫ് റഹ്മാനി ഉദ്ഘാടനം ചെയ്തു.
സാലിം ഫൈസിക്കുള്ള സെൻട്രൽ കമ്മിറ്റിയുടെ ആദരം അഷ്റഫ് താനാളൂരും വിവിധ ഏരിയ കമ്മിറ്റികളുടേത് ശിഹാബ് കൊളപ്പുറം, റസാഖ് ശിവപുരം, സുനീർ ആനമങ്ങാട്, സ്വാലിഹ് ഫൈസി എന്നിവരും നൽകി. അബ്ദുൽ ജബ്ബാർ കരുളായി ഖിറാഅത്ത് നടത്തി. അസീസ് റഹ്മാനി പെരിന്തല്‍മണ്ണ സ്വാഗതവും അബ്ദു റഹ്മാൻ വടക്കഞ്ചേരി നന്ദിയും പറഞ്ഞു. അഹ്മദ് ഹുദവി, ലത്തീഫ് ഫറോക്ക്, സക്കീർ വടക്കാങ്ങര, ജലീൽ തോട്ടോളി, ബാവ പെരിന്തല്‍മണ്ണ, യാസർ കാരക്കുന്ന്, അഷ്റഫ് നഹാരി, ജംഷീർ, ബഷീർ ചെർപ്പുളശ്ശേരി, മുസ്തഫ പാതായ്ക്കര തുടങ്ങിയവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."