HOME
DETAILS
MAL
ദുബൈ ഇന്റർനാഷണൽ ബോട്ട് ഷോയ്ക്ക് ആരംഭം
backup
February 29 2024 | 14:02 PM
ദുബൈ:ദുബൈ ഇന്റർനാഷണൽ ബോട്ട് ഷോയുടെ മുപ്പതാമത് പതിപ്പ് 2024 ഫെബ്രുവരി 28-ന് ആരംഭിച്ചു. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂം ബോട്ട് ഷോ ഉദ്ഘാടനം ചെയ്തു.
പശ്ചിമേഷ്യൻ പ്രദേശങ്ങൾ, വടക്കൻ ആഫ്രിക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഏറ്റവും വലിയതും, പ്രധാനപ്പെട്ടതുമായ മറൈൻ ലൈഫ്സ്റ്റൈൽ പ്രദർശനമാണ് ദുബൈ ഇന്റർനാഷണൽ ബോട്ട് ഷോ.
ദുബൈ വേൾഡ് ട്രേഡ് സെന്ററാണ് ഈ ബോട്ട് ഷോ സംഘടിപ്പിക്കുന്നത്. 2024 ഫെബ്രുവരി 28 മുതൽ മാർച്ച് 3 വരെയാണ് ദുബൈ ഇന്റർനാഷണൽ ബോട്ട് ഷോ നടക്കുന്നത്.
ദുബൈ ഹാർബറിൽ വെച്ച് നടക്കുന്ന ഇത്തവണത്തെ ദുബൈ ഇന്റർനാഷണൽ ബോട്ട് ഷോയിൽ അമ്പത്തഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം ബ്രാൻഡുകൾ, ഇരുന്നൂറിൽ പരം ബോട്ടുകൾ എന്നിവ പങ്കെടുക്കുന്നതാണ്.
Content Highlights:Dubai International Boat Show kicks off
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."