അബുദബിയിലെ ബസ് നിരക്ക് ഏകീകരിച്ചു;അടിസ്ഥാന നിരക്ക് അറിയാം
അബുദബി:അബുദബിയിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകളുടെ നിരക്ക് ഏകീകരിക്കാൻ തീരുമാനിച്ചതായി അബുദബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു. പൊതുജനങ്ങൾക്കിടയിൽ ബസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണിത്.
ഇതിന്റെ ഭാഗമായി അബുദബി നഗരത്തിലെയും, പ്രാന്തപ്രദേശങ്ങളിലെയും പൊതുഗതാഗത ബസ് സേവനങ്ങൾ ഏകീകരിക്കുന്നതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ വ്യക്തമാക്കി. ഇതോടെ യാത്രികർക്ക് ഏകീകരിച്ചതും, കുറഞ്ഞതുമായ നിരക്കിൽ കൂടുതൽ ദൂരത്തേക്ക് ബസുകൾ ഉപയോഗിച്ച് സഞ്ചരിക്കാൻ സാധിക്കുന്നതാണ്.
ബസുകളുടെ അടിസ്ഥാന നിരക്ക് 2 ദിർഹം ആക്കി നിശ്ചയിച്ചതായും, അധികം വരുന്ന ഓരോ കിലോമീറ്ററിനും അഞ്ച് ഫിൽസ് എന്ന നിരക്കിൽ ആയിരിക്കും അധികം ഈടാക്കുന്നതെന്നും ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ അറിയിച്ചു. ബസുകൾ മാറിക്കയറിയാലും, വ്യവസ്ഥകൾക്ക് വിധേയമായി, അധിക നിരക്ക് ഈടാക്കുന്നതല്ലെന്നും ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ കൂട്ടിച്ചേർത്തു.
Content Highlights:Bus fares in Abu Dhabi consolidated; base fare known
ദാറുത്തർബിയ മദ്രസ്സ - അബ്ബാസിയ കുവൈത്ത് നാഷണൽ ഡേ ആഘോഷിച്ചു
കുവൈത്ത് സിറ്റി: അബ്ബാസിയ - ദാറുത്തർബിയ മദ്രസ്സയിൽ കുവൈത്ത് ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും മാനേജ്മെന്റും രക്ഷിതാക്കളും ആഘോഷത്തിൽ പങ്കാളികളായി.
മദ്‌റസ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് എടയൂർ അധ്യക്ഷത വഹിച്ചു. മദ്രസ പ്രൻസിപ്പൽ ഉസ്താദ് അബ്ദുൽ ഹമീദ് അൻവരി ഉൽഘാടനം നിർവഹിച്ചു. കെ.ഐ.സി ഫർവാനിയ മേഖല വൈസ് പ്രസിഡണ്ട് മുഹമ്മദ് അഷ്‌റഫ് അൻവരി നാഷണൽ ഡേ സന്ദേശം കൈമാറി. മദ്റസാ അധ്യാപകരായ ഹുസ്സൻ കുട്ടി മൗലവി, മുഹമ്മദ് ദാരിമി, മജീദ് ദാരിമി, അഷ്‌റഫ് സൈനി, ശംസുദ്ധീൻ യമാനി, ബീരാൻ ഫൈസി, മദ്രസാ മാനേജ്‌മന്റ് ഭാരവാഹികളായ രായീൻകുട്ടി ഹാജി, ശറഫുദ്ധീൻ കുഴിപ്പുറം, ഇഖ്‌ബാൽ പതിയാരത്ത്, എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.അബ്ദുൽ ഹകീം ഹസനി സ്വാഗതവും അബ്ദുറഷീദ് കോഡൂർ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."