റാഗിങ്ങിനെതിരെ കർശനമായ നിയമ നിർമ്മാണം നടത്തണം:എസ് കെ എസ് എസ് എഫ്
കോഴിക്കോട് : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിന് ഉത്തരവാദികളായ പ്രതികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും റാഗിങ്ങിനെതിരെ കർശനമായ നിയമ നിർമ്മാണം നടത്തണമെന്നും
അത് ഫലപ്രദമായി നടപ്പാക്കണമെന്നുംഎസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികളെ കയ്യൂക്കിന്റെയോ സംഘടിത ശക്തിയുടെയോ പിൻബലത്തിൽമൃഗീയമായി ആക്രമിക്കുകയും അതിലൂടെ ആസ്വാദനം കണ്ടെത്തുകയും ചെയ്യുന്ന പ്രവണത സാക്ഷരകേരളത്തിന് മാനക്കേട് ഉണ്ടാക്കുന്നതാണ്.
വിദ്യാർത്ഥികളെ അപരിഷ്കൃത വിചാരണക്ക് വിധേയരാക്കി പീഡിപ്പിക്കുന്ന സ്വഭാവം ഈ സ്ഥാപനത്തിൽ മുൻപും ഉണ്ടായിട്ടുണ്ടെന്ന ആരോപണങ്ങൾ ഗൗരവമായി കാണേണ്ടതാണ്. സംഭവവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ദുരൂഹതകൾ നീക്കാനും മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു, കെ.എ റഷീദ് ഫൈസി വെള്ളായിക്കോട്ഉദ്ഘാടനം ചെയ്തു.
അയ്യൂബ് മുട്ടില്‍ ,സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്,,താജുദ്ദീന്‍ ദാരിമി പടന്ന ,സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി ,അബ്ദുറഷീദലി ശിഹാബ് തങ്ങള്‍, ശമീര്‍ ഫൈസി ഒടമല,അഷ്‌കര്‍ അലി കരിമ്പ ,അബ്ദുല്‍ ഖാദര്‍ ഹുദവി എറണാകുളം, മുഹമ്മദ് കാസിം ഫൈസി ലക്ഷദ്വീപ്, എ . എം സുധീര്‍ മുസ്ലിയാര്‍ ആലപ്പുഴ,,സി ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം,മുജീബ് റഹ്‌മാന്‍ അന്‍സ്വരി നീലഗിരി,റിയാസ് റഹ്‌മാനി കര്‍ണാടക,
ഇസ്മയില്‍ യമാനി കര്‍ണാടക,ഫാറൂഖ് ദാരിമി കൊല്ലമ്പാടി,സുഹൈല്‍ അസ്ഹരി,സുറൂര്‍ പാപ്പിനിശ്ശേരി,നസീര്‍ മൂരിയാട് ,മുഹിയദ്ധീന്‍ കുട്ടി യമാനി ,അലി അക്ബര്‍ മുക്കം,നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ,അബ്ദുല്‍ സത്താര്‍ ദാരിമി തിരുവത്ര ,ഫാറൂഖ് ഫൈസി മണിമൂളി,ഡോ അബ്ദുല്‍ ഖയ്യൂം കടമ്പോട്,അനീസ് ഫൈസി മാവണ്ടിയൂര്‍,ഷാഫി മാസ്റ്റര്‍ ആട്ടീരി,അന്‍വര്‍ സാദിഖ് ഫൈസി മണ്ണാര്‍ക്കാട്,ശമീര്‍ ഫൈസി കോട്ടോപ്പാടം, മുഹമ്മദലി മുസ്ലിയാര്‍ കൊല്ലം, അബ്ദു റഹൂഫ് ഫൈസി, അസ്ലം ഫൈസി ബംഗ്ലുരു എന്നിവര്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി ഒ പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും, വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."