'അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാകുന്ന രീതിയില്‍ പെരുമാറി'; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ്ഗോപിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ്ഗോപിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ബോധപൂര്‍വമായ ലൈംഗികാതിക്രമം നടത്തിയെന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ 27 ന് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പിശക് കാരണം കുറ്റപത്രം തിരിച്ചയക്കുകയായിരുന്നു. പിന്നീട് പിശകുകള്‍ തിരുത്തി ഇന്ന് വീണ്ടും സമര്‍പ്പിക്കുകയായിരുന്നു. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ 180 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
2023 ഒക്ടോബര്‍ 27 ന് കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ കേസെടുത്തതിനു പിന്നാലെ നവംബര്‍ 15 ന് സുരേഷ്ഗോപിയെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്ത് ശേഷം പിന്നീട് വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."