ഓലയില്‍ ഓഫറിന് അവസാനമില്ല; ഈ മാസവും 25,000 ഡിസ്ക്കൗണ്ട്
ഇന്ത്യന്‍ ഇലക്ട്രിക്ക് ഇരുചക്ര മാര്‍ക്കറ്റിന്റെ തലതൊട്ടപ്പന്മാരായ ഒല ഇപ്പോള്‍ കൂടുതല്‍ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫെബ്രുവരി മാസത്തില്‍ 35,000 യൂണിറ്റുകള്‍ വിറ്റഴിച്ചതിന് പിന്നാലെയാണ് വീണ്ടും ഓഫര്‍ പ്രഖ്യാപിച്ച് ഒല രംഗത്ത് വന്നിരിക്കുന്നത്.കഴിഞ്ഞ മാസം വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറുകളാണ് ബ്രാന്‍ഡിന്റെ വില്‍പ്പനക്ക് ബൂസ്റ്റ് നല്‍കിയത്.
S1 പ്രോ, S1 എയര്‍, S1 X+ എന്നീ മോഡലുകള്‍ക്കാണ് കമ്പനി വാലന്റൈന്‍സ് ഓഫറുകള്‍ നല്‍കിയിരുന്നത്. ഒല ഇതേ വേരിയന്റുകള്‍ക്ക് തന്നെയാണ് വീണ്ടും 25,000 രൂപ ഓഫര്‍ നല്‍കിയിരിക്കുന്നത്.
സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സുകളിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തെ പിന്തുണച്ച് ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് കൂടുതല്‍ ആക്സസ് ചെയ്യാവുന്നതും താങ്ങാനാവുന്നതുമാക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. മാര്‍ച്ച് മാസം ഓല ഇലക്ട്രിക്കിന്റെ S1 പ്രോ സ്വന്തമാക്കാന്‍ എത്തുന്നവര്‍ക്ക് 1.30 ലക്ഷം രൂപ മാത്രം മുടക്കിയാല്‍ മതിയാവും. അതേസമയം S1 എയറാണ് നോക്കുന്നതെങ്കില്‍ ഈ മാസം 1.05 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയില്‍ വാഹനം സ്വന്തമാക്കാം.അതേസമയം ഒല 414ല്‍ നിന്ന് തങ്ങളുടെ സര്‍വ്വീസ് സെന്ററുകളുടെ എണ്ണം 600 ആയി വര്ദ്ധിപ്പിക്കാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."