യുഎഇയിൽ അടുത്തയാഴ്ചയും മഴ തുടരും
ദുബൈ:യുഎഇയിൽ കഴിഞ്ഞയാഴ്ചത്തെ കനത്ത മഴയ്ക്കും പ്രതികൂല കാലാവസ്ഥയ്ക്കും ശേഷം യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (നാഷനല്‍ സെന്റര്‍ ഫോര്‍ മെറ്റിയോറോളജി) എന്‍സിഎം അടുത്തയാഴ്ചത്തെ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഉപരിതല ന്യൂനമര്‍ദ്ദം കാരണം അടുത്തയാഴ്ച രാജ്യത്തുടനീളം വ്യത്യസ്ത തീവ്രതയിലുള്ള മഴയുണ്ടാകും.
മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 6 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ രാജ്യത്ത് ഇടിമിന്നലോടു കൂടിയ വ്യത്യസ്ത തീവ്രതയുള്ള മഴയുണ്ടാവുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. തെക്ക് പടിഞ്ഞാറ് നിന്ന് വ്യാപിക്കുന്ന ഉപരിതല ന്യൂനമര്‍ദ്ദം യുഎഇയെ ബാധിക്കും. മേഘങ്ങളുടെ പ്രവാഹത്തോടെ പടിഞ്ഞാറ് നിന്നുള്ള തണുത്ത വായു പ്രവാഹം ഉണ്ടാവുമെന്നും എന്‍സിഎം പ്രതീക്ഷിക്കുന്നു.
മാര്‍ച്ച് 4 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പടിഞ്ഞാറ് നിന്നുള്ള മേഘങ്ങള്‍ വര്‍ധിക്കും. ഈ മേഘങ്ങളില്‍ ചിലത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇടിയും മിന്നലും സഹിതം വ്യത്യസ്ത തീവ്രതയുള്ള മഴ കൊണ്ടുവരും.ബുധനാഴ്ച ആകാശം അല്‍പം തെളിഞ്ഞതിനാല്‍ മഴയുടെ അളവ് കുറയും. രാജ്യത്തിന്റെ തെക്ക് ഭാഗങ്ങളില്‍ താപനില കുറയും. ഈ കാലയളവില്‍ പുതിയ കാറ്റ് വീശും. ഇത് പൊടിപടലങ്ങള്‍ കലര്‍ന്ന മണല്‍ക്കാറ്റിന് ഇടയാക്കുകയും ദൂരക്കാഴ്ച കുറയ്ക്കുകയും ചെയ്യും.
വരുംദിവസങ്ങളില്‍ കടലിലെ കാലാവസ്ഥ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കും. അറബിക്കടലിലെയും ഒമാന്‍ കടലിലെയും സംവഹന മേഘങ്ങള്‍ കാരണമാണിതെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പില്‍ വിശദീകരിക്കുന്നു.
Content Highlights:Rain will continue in UAE next week
ഒമാനിലെ ഇന്റര്‍നെറ്റ് സേവനങ്ങൾ വ്യാപകമായി തടസപ്പടാൻ കാരണം ഇതാണ്;ഒമാൻ അതോറിറ്റി
മസ്‌കത്ത്: അന്താരാഷ്ട്ര സബ് മറൈൻ കേബിളുകളിലൊന്ന് തകർന്നത് ഒമാന്റെ ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചതായി ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. വിവിധ ഗവർണറേറ്റുകളിലെ എല്ലാ വാർത്താ വിനിമയ കമ്പനികളുടെയും സേവനത്തെ ഇത് ബാധിച്ചതായി അതോറിറ്റി അറിയിച്ചു.
കേബിൾ തകർന്നത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നത് കുറയ്ക്കാൻ വേണ്ട നടപടികളെടുക്കുന്നതിന് വിവിധ കമ്പനികളുമായി ചേർന്ന് സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. ചെങ്കടലിൽ കേബിൾ തകർന്ന വിഷയത്തിൽ അന്താരാഷ്ട്ര കേബിൾ സംരക്ഷണ സമിതി ആശങ്ക അറിയിച്ചിരുന്നു.
ലോകമെമ്പാടും കടലിനടിയിലൂടെ 400 കേബിളുകൾ 1.5 ദശലക്ഷം കിലോമീറ്റർ ദൂരത്തിൽ കടന്നുപോകുന്നുണ്ട്. ഇത് നിത്യ ജീവിതവുമായി ഏറെ ബന്ധപ്പെട്ടതാണ്. ഇന്റർനെറ്റ് അടക്കമുള്ള എല്ലാ ഡിജിറ്റൽ ഡേറ്റകളിൽ 99 ശതമാനവും ഈ കേബിളുകൾ വഴിയാണ് കടന്നുപോവുന്നത്. ഒരോ വർഷം ശരാശരി 150 കേബിൾ തകരാറുകളെങ്കിലും സംഭവിക്കാറുണ്ട്. ഇവയിൽ കൂടുതലും സംഭവിക്കുന്നത് മത്സ്യ ബന്ധനം കാരണവും കപ്പലുകൾ നങ്കൂരമിടുന്നതു കൊണ്ടുമാണ്. അതത് കമ്പനികളുമായി സഹകരിച്ച് കേബിൾ കേടുവരാനുള്ള കാരണം കണ്ടെത്തണമെന്നും കേടുപാടുകൾ തീർക്കണമെന്നും ബന്ധപ്പെട്ട സർക്കാറുകളോട് അന്താരാഷ്ട്ര കേബിൾ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."