മതത്തിന്റെ പ്രമാണങ്ങള്‍ക്കെതിരെയുള്ള ഏത് നീക്കത്തെയും സമസ്ത പ്രതിരോധിക്കും; സുന്നി സമ്മേളനത്തിൽ ജിഫ്രി തങ്ങള്‍
വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായി വികല ചിന്തകള്‍ പ്രചരിപ്പിക്കുന്നനെ പ്രതിരോധിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രതിജ്ഞാബന്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍. കരിപ്പൂരില്‍ സമസ്ത സംഘടിപ്പിച്ച സുന്നി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖുര്‍ആന്‍ മനസ്സിലാക്കാന്‍ അറബി ഭാഷ അറിഞ്ഞത് കൊണ്ട് മാത്രം കഴിയില്ല. തിരുനബി(സ) ഖുര്‍ആന്‍ വിശദീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വിശദീകരിക്കാന്‍ പാടുള്ളൂ. സുന്നികള്‍ ആചരിക്കുന്ന ആചാരങ്ങള്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും തങ്ങള്‍ വിശദീകരിച്ചു. സമസ്ത നിലനില്‍ക്കുന്ന കാലത്തോളം പ്രമാണാടിസ്ഥാനത്തിലുള്ള ഒരു കാര്യത്തെയും എതിര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മതത്തിന്റെ പ്രമാണങ്ങള്ക്കെതിരേയുള്ള ഏത് നീക്കത്തെയും സമസ്ത പ്രതിരോധിക്കുമെന്നും ജിഫ് രിതങ്ങള് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."