2034 ഫിഫ ലോകകപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച് സഊദി
റിയാദ്:2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് സഊദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAFF) തുടക്കമിട്ടു. 2024 മാർച്ച് 1-നാണ് SAFF ഇക്കാര്യം അറിയിച്ചത്.
‘ഒത്തൊരുമിച്ച് വളരാം’ എന്ന ആശയത്തിലൂന്നിയാണ് സഊദി അറേബ്യ ഈ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് തയ്യാറാണെന്ന് അറിയിക്കുന്ന രേഖകൾ ഔദ്യോഗികമായി ഫിഫയ്ക്ക് മുൻപിൽ സമർപ്പിച്ച ശേഷമാണ് SAFF ഈ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള സമ്മതം അറിയിക്കുന്ന ഔദ്യോഗിക കത്ത്, പ്രതിജ്ഞാപത്രം എന്നിവയാണ് SAFF ഫിഫയ്ക്ക് നൽകിയത്. പ്രചാരണ പരിപാടികളുടെ ഭാഗമായി, ഇതുമായി ബന്ധപ്പെട്ട ബിഡ് ലോഗോ, വെബ്സൈറ്റ്, ഒരു ഹ്രസ്വചിത്രം എന്നിവ SAFF പുറത്തിറക്കിയിട്ടുണ്ട്.
2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള നറുക്കെടുപ്പിൽ സമയപരിധി അവസാനിക്കുന്നതിന് മുൻപായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഏക ഫുട്ബോൾ അസോസിയേഷൻ സഊദി അറേബ്യയാണെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ (FIFA) 2023 നവംബറിൽ അറിയിച്ചിരുന്നു.
Content Highlights:Saudi about the start of 2034 FIFA World Cup campaigns
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."