ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി ബെംഗളൂരു; വിജയഗോള്‍ നേടിയത് ജാവി
ബെംഗളൂരു: മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ, ജാവി ഹെര്‍ണാണ്ടസിന്റെ ഗോളില്‍ ബെംഗളൂരുവിനോട് പരാജയം വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്.ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ പത്താം പതിപ്പിലെ ജീവന്‍മരണ പോരാട്ടത്തില്‍ തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോളാണ് ബ്ലാസ്‌റ്റേഴ്‌സ് നിര കാഴ്ചവെച്ചത്. 43ാം മിനിറ്റില്‍ ഫെഡോര്‍ സെര്‍ണിച്ദിമിത്രിയോസ് നീക്കം ബെംഗളൂരു പ്രതിരോധത്തില്‍ തട്ടിയവസാനിച്ചു. ആദ്യ പകുതിയില്‍ ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് രണ്ട് മികച്ച അവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി.
രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ചുകളിച്ച സന്ദര്‍ശകര്‍ തുടക്കത്തില്‍തന്നെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.
അവസാന മിനിറ്റില്‍ ഡെയ്‌സുകി സകായിയെ പിന്‍വലിച്ച് മലയാളി താരം കെപി രാഹുലിനെ വുകമനോവിച് കളത്തിലിറക്കി. ഏഴ് മിനിറ്റിന് ശേഷം ബിപിന്‍ മോഹന്റെ ത്രൂബോള്‍ സ്വീകരിച്ച് കെ.പി രാഹുല്‍ വലതുവിങിലൂടെ മുന്നേറി ബോക്‌സിലക്ക് നല്‍കിയ മികച്ച പന്ത് ഫിനിഷ് ചെയ്യുന്നതില്‍ ഫെഡോര്‍ സെര്‍ണിചിന് പിഴച്ചു.
മറുവശത്ത് ലഭിച്ച അവസരം ആതിഥേയര്‍ ഗോളാക്കി മാറ്റുകയും ചെയ്തു. 88ാം മിനിറ്റില്‍ വലത് വിങിലൂടെ മുന്നേറിയ ചിങ്ബംസിങ് ബോക്‌സില്‍ മാര്‍ക്ക് ചെയ്യാതിരുന്ന ഹാവിഹെര്‍ണാണ്ടസിലേക്ക് ക്രോസ് നല്‍കി. കൃത്യമായി പന്ത് വലയിലേക്ക് ഉതിര്‍ത്തു. കേരള ഗോള്‍കീപ്പര്‍ നിസഹായനായി.
ഇതോടെ 17 മത്സരങ്ങളില്‍ നിന്നും 29 പോയിന്റുമായി ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. 13ന് മോഹന്‍ബഗാനെതിരെ കൊച്ചിയില്‍ വെച്ചാണ് കൊമ്പന്‍മാരുടെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."