ഗവ. മെഡിക്കല്‍ കോളജില്‍ നിരവധി ഒഴിവുകള്‍; പരീക്ഷയില്ലാതെ നേരിട്ടുള്ള ഇന്റര്‍വ്യൂ; പത്താം ക്ലാസുകാര്‍ക്കും അവസരം
ഗവ. മെഡിക്കല്‍ കോളജില്‍ നിരവധി ഒഴിവുകള്‍; പരീക്ഷയില്ലാതെ നേരിട്ടുള്ള ഇന്റര്‍വ്യൂ; പത്താം ക്ലാസുകാര്‍ക്കും അവസരം
എറണാകുളം ജില്ലയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളിലേക്ക് നിയമനം നടത്തുന്നു. മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആര്‍ഡിഎല്ലിലേക്കാണ് ഒരു വര്‍ഷത്തെ നിയമനം നടക്കുക. നേരിട്ടുള്ള ഇന്റര്‍വ്യൂ വഴിയാണ് നിയമനം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, റിസര്‍ച്ച് അസിസ്റ്റന്റ്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, സയന്റിസ്റ്റ് ബി, സയന്റിസ്റ്റ് ബി നോണ്‍ മെഡിക്കല്‍, ലാബ് ടെക്‌നീഷ്യന്‍ എന്നീ പോസ്റ്റുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.
- ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
യോഗ്യത: ഡാറ്റ എന്‍ട്രിയിലും, ഡാറ്റ മാനജ്‌മെന്റിലും അറിവുള്ള ബിരുദം. ആരോഗ്യ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടാല്‍ 20000 രൂപയാണ് ശമ്പളം.
ഉദ്യോഗാര്‍ഥികള്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ മാര്‍ച്ച് 7ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. പ്രായം, യോഗ്യത, അനുഭവ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും കയ്യില്‍ കരുതണം.
- റിസര്‍ച്ച് അസിസ്റ്റന്റ്
യോഗ്യത: പ്രസക്തമായ വിഷയത്തില്‍ (മെഡിക്കല്‍ മൈക്രോബയോളജി/ മോളിക്യുലാര്‍ ബയോളജി/ ബയോടെക്‌നോളജി) ബിരുദാനന്തര ബിരുദം. കൂടാതെ മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സിലും, ഡാറ്റ മാനേജ്‌മെന്റിലും അറിവുള്ളവരായിരിക്കണം. 35,000 രൂപ വേതനം ലഭിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എറണാകുളം മെഡിക്കല്‍ കോളജില്‍ മാര്‍ച്ച് 4ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
- മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്
യോഗ്യത: അംഗീകൃത ബോര്‍ഡില്‍ നിന്നുള്ള ഹൈസ്‌കൂള്‍/ മെട്രിക്/ തത്തുല്യം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ആരോഗ്യ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 18000 രൂപയാണ് ശമ്പളം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എറണാകുളം മെഡിക്കല്‍ കോളജില്‍ മാര്‍ച്ച് 5ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
- സയന്റിസ്റ്റ് ബി
യോഗ്യത: എം.സി.ഐ/ ഡി.സി.ഐ/ വി.സി.ഐ അംഗീകാരമുള്ള എം.ബി.ബി.എസ്/ ബി.ഡി.എസ്/ ബി.വി.എസ്.സി/ എ.എച്ച് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
മൈക്രോ ബയോളജിയില്‍ അംഗീകൃത സര്‍വകലാശാല ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് അല്ലെങ്കില്‍ ബിസിനസ് ഇന്റലിജന്‍സ് ടൂളുകള്‍/ ഡാറ്റ മാനേജ്‌മെന്റ് എന്നിവയില്‍ പരിചയം/ രണ്ട് വര്‍ഷത്തെ ആര്‍ ആന്റ് ഡി പരിചയം/ ബന്ധപ്പെട്ട വിഷയത്തിലുള്ള അധ്യാപക പരിചയം / ബന്ധപ്പെട്ട വിഷയത്തില്‍ എം.ഡി.എസ്, എം.വി.എസ്.സി എന്നിങ്ങനെ ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.
- സയന്റിസ്റ്റ് ബി നോണ്‍ മെഡിക്കല്‍
- യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബയോടെക്‌നോളജിയില്‍ ബിടെക് ബിരുദവും, 2 വര്‍ഷത്തെ ആന്‍ ആന്റ് ഡി പ്രവൃത്തി പരിചയം OR
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും പ്രസക്തമായ വിഷയത്തില്‍ (മെഡിക്കല്‍ മൈക്രോബയോളജി/ മോളിക്യൂലാര്‍ ബയോളജി/ ബയോടെക്‌നോളജി) ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദം OR
എം.എസ്.സി, പി.എച്ച്.ഡി ബന്ധപ്പെട്ട വിഷയത്തില്‍ (മെഡിക്കല്‍ മൈക്രോബയോളജി/ മോളിക്യൂലാര്‍ ബയോളജി/ ബയോടെക്‌നോളജി) എന്നിവയിലെ അംഗീകൃത രണ്ടാം ക്ലാസ് ബിരുദം. ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അഭിലഷണീയമായ യോഗ്യതകള്‍
ബന്ധപ്പെട്ട വിഷയത്തില്‍ ഡോക്ടറേറ്റ് അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഒന്നാം ക്ലാസോടു കൂടി ബയോടെക്‌നോളജിയില്‍ എം.ടെക് ബിരുദം
അധിക പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പ്രസക്തമായ വിഷയത്തില്‍ പരിശീലന പരിചയം.
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് അല്ലെങ്കില്‍ ബിസിനസ് ഇന്റലിജന്‍സ് ടൂളുകള്‍ / ഡാറ്റ മാനേജ്‌മെന്റ് എന്നിവയെ കുറിച്ചുള്ള അറിവ്.
രണ്ട് വര്‍ഷത്തേ പരിചയം അല്ലെങ്കില്‍ അത്യാവശ്യ യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട വിഷയത്തിലുള്ള അധ്യാപക പരിചയം.
ബന്ധപ്പെട്ട വിഷയത്തില്‍ പി.എച്ച്.ഡി
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എറണാകുളം ഗവ: മെഡിക്കല്‍ കോളേജില്‍ മാര്‍ച്ച് 4 ന് രാവിലെ 11 മണിക്ക് ബന്ധപ്പെട്ട പ്രായം, യോഗ്യത അനുഭവപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (അസ്സലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും) സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. വേതനം 56,000/ പ്ലസ് എച്ച് ആര്‍ എ ഡിഎസ് ടി മാനദണ്ഡങ്ങ ള്‍ അനുസരിച്ച് അനുവദനീയമായ വര്‍ധനവ്.
- ലാബ് ടെക്‌നീഷ്യന്‍
ബി.എസ്.സി, എം.എല്‍.ടി അല്ലെങ്കില്‍ പ്ലസ് ടുവും, ഡി.എം.ഇ. അംഗീകൃത മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഹൈസ്‌കൂളിലെ 5 വര്‍ഷത്തെ ലബോറട്ടറി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സിലും ഡാറ്റ മാനേജ്‌മെന്റിലും അറിവുള്ളവര്‍ക്ക് മുന്‍ഗണന.
20000 രൂപയാണ് ശമ്പളം. ഇതിനോടൊപ്പം എച്ച്.ആര്‍.ഡി.എസ്.ടി മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വര്‍ധനവുണ്ടാവും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എറണാകുളം മെഡിക്കല്‍ കോളജില്‍ മാര്‍ച്ച് 6ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."