സഹകരണ മേഖലയിലെ കരിയര്‍ സാധ്യതകള്‍; പത്താം ക്ലാസുകാര്‍ക്ക് ജെഡിസി കോഴ്‌സ്; മാര്‍ച്ച് 30 വരെ അപേക്ഷിക്കാം
സഹകരണ മേഖലയിലെ കരിയര്‍ സാധ്യതകള്‍; പത്താം ക്ലാസുകാര്‍ക്ക് ജെഡിസി കോഴ്‌സ്; മാര്‍ച്ച് 30 വരെ അപേക്ഷിക്കാം
സഹകരണ മേഖലയില്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ക്ലറിക്കല്‍ തലം മുതലുള്ള തസ്തികകളിലെ നിയമനത്തിന് ബിരുദം കഴിഞ്ഞുള്ള ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷനോ (എച്ച്.ഡി.സി), പത്താം ക്ലാസ് കഴിഞ്ഞുള്ള ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷനോ (ജെ.ഡി.സി) ആവശ്യമാണ്.
ഇത്തവണത്തെ ജെ.ഡി.എസ് പ്രവേശനത്തിന് മാര്‍ച്ച് 30 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
2024 ജൂണ്‍ ആദ്യ വാരം മുതല്‍ 2025 മാര്‍ച്ച് 31 വരെ, 10 മാസത്തേക്കാണ് കോഴ്‌സിന്റെ കാലാവധി. ഇതില്‍ 15 ദിവസം വീതം രണ്ട് തവണ പ്രായോഗിക പരിശീലനവും ഉണ്ടായിരിക്കും.
സ്ഥാപനങ്ങള്‍
- സഹകരണ പരിശീലന കേന്ദ്രങ്ങള്‍: തിരുവനന്തപുരം, കൊട്ടാരക്കര, ചേര്‍ത്തല, കോട്ടയം, പാലക്കാട്, കോഴിക്കോട്, കരണി (വയനാട്), കണ്ണൂര്‍, മൂന്നാട് (കാസര്‍ഗോഡ്) എന്നിങ്ങനെ 11 സഹകരണ പരിശീലന കേന്ദ്രങ്ങളുണ്ട്.
- സഹകരണ പരിശീലന കോളജുകള്‍: ആറന്‍മുള, പാലാ, വടക്കന്‍ പരവൂര്‍, തിരൂര്‍, തലശ്ശേരി എന്നിങ്ങെ 5 കോളജുകള്‍.
- പട്ടിക വിഭാഗക്കാര്‍ക്ക് മാത്രം പ്രവേശനമുള്ള ബാച്ചുകള്‍. കൊട്ടാരക്കര, ചേര്‍ത്തല, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ സഹകരണ പരിശീലന കേന്ദ്രങ്ങളില്‍ .
യോഗ്യത
പത്താം ക്ലാസ് വിജയം (ഡി പ്ലസ് ഗ്രേഡെങ്കിലും മതി).
2024 ജൂണ്‍ 1ന് പ്രായം 16 - 40 വരെ.
പട്ടിക/ പിന്നാക്ക വിഭാഗക്കാര്‍ക്ക് യഥാക്രമം 45/43 വരെയും, വിമുക്ത ഭടന്‍മാര്‍ക്ക് നിയമാനുസൃത ഇളവും കിട്ടും. സഹകരണ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല.
പട്ടിക വിഭാഗക്കാര്‍ക്ക് മാത്രമായുള്ള സെന്ററുകളില്‍ 80 സീറ്റ് വീതം. പട്ടികജാതി 60, പട്ടിക വര്‍ഗം 20, അപേക്ഷകന്‍ ഏത് കേന്ദ്രത്തില്‍ ഏത് വിഭാഗത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് അപേക്ഷ ഫോമില്‍ വ്യക്തമാക്കണം.
സെലക്ഷന്‍
പത്താം ക്ലാസിലെ ഗ്രേഡ് അടിസ്ഥാനമാക്കി, വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് കണക്കാക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കും. പഴയ സ്‌കീം കാരുടെ മാര്‍ക്ക് ഗ്രേഡായി പരിവര്‍ത്തനം ചെയ്‌തെടുക്കും. പ്ലസ് ടു, ബിരുദം എന്നിവയ്ക്ക് യഥാക്രമം ഒന്നും രണ്ടും പോയിന്റ് ബോണസായി നല്‍കും. എസ്.എസ്.എല്‍.സി ജയിക്കാന്‍ കൂടുതല്‍ ചാന്‍സുകളെടുത്തവരുടെ പോയിന്റെ കുറയ്ക്കും.
മറ്റ് നിബന്ധനകള്‍
- സഹകരണ സംഘത്തില്‍ 31.03.2024ന് ഒരു വര്‍ഷമെങ്കിലും സ്ഥിരം സേവനമനുഷ്ഠിച്ചവരെ മാത്രമേ പ്രവേശനക്കാര്യത്തില്‍ ആ വിഭാഗക്കാരായി പരിഗണിക്കൂ.
- ഇവരിലെ ആശ്രിത നിയമനക്കാര്‍ 6 മാസത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ മതി.
- ജോലി നോക്കുന്ന സംഘത്തിന്റെ അഫിലിയേഷന് പ്രാബല്യമുണ്ടായിരിക്കണം.
- ഓരോ കേന്ദ്രത്തിലും ഏതേത് പ്രദേശങ്ങളിലെ അപേക്ഷകരെയാണ് പരിഗണിക്കുകയെന്ന് പ്രോസ്‌പെക്ടസിലുണ്ട്. താലൂക്ക് അടിസ്ഥാനത്തിലാണ് സെലക്ഷന്‍.
- പട്ടിക വിഭാഗക്കാര്‍ക്ക് മാത്രം പ്രവേശനമുള്ള ബാച്ചുകളില്‍ ജില്ലാ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.
അപേക്ഷ
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 30. അപേക്ഷ ഫീസ് 175 രൂപ. പട്ടികവിഭാഗക്കാര്‍ക്ക് 85 രൂപ. സഹകരണ സംഘം ജീവനക്കാര്‍ 350 രൂപ. അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ട രേഖകളുടെ വിവരം പ്രോസ്‌പെക്ടസിലുണ്ട്.
ട്യൂഷന്‍ ഫീസ് 9500 രൂപ. മറ്റ് ഫീസും, ഡെപ്പോസിറ്റും പുറമെ, പ്രോസ്‌പെക്ടസും കൂടുതല്‍ വിവരങ്ങളും scu.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വിലാസം; State co-operative union, kerala samsthana sahakarana Bhavanm oottukuzhy, Thiruvananthapuram. 695001,
PH: 0471 232 0220. [email protected].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."