സിദ്ധാര്ഥന് മരിച്ച അന്ന് മുതല്‍ വി.സി ക്യാംപസില്‍; മരണവിവരം അറിഞ്ഞിട്ടും അന്വേഷിച്ചില്ല
സിദ്ധാര്ഥന് മരിച്ച അന്ന് മുതല്‍ വി.സി ക്യാംപസില്‍; മരണവിവരം അറിഞ്ഞിട്ടും അന്വേഷിച്ചില്ല
കല്‍പ്പറ്റ: കേരള വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്ഥന് മരിച്ച ദിവസം ഉച്ച മുതല്‍ വി.സി ഡോ. എം.ആര് ശശീന്ദ്രനാഥ് ക്യാംപിലുണ്ടായിരുന്നതായി പൊലിസ് റിപ്പോര്‍ട്ട്. മരണവിവരം അറിഞ്ഞിട്ടും അക്കാര്യം അന്വേഷിക്കാന്‍ വിസി തയാറായില്ല.
അസി. പ്രൊഫസര്മാര്മുതല് പ്രൊഫസര്മാര്വരെയുള്ള നൂറിലധികം അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനായി 19 മുതല്‍ 21 വരെ വെറ്ററിനറി കോളേജില്‍ കരിയര്‍ അഡ്വാന്‍സ് സ്കീം (സി.എ.എസ്.) അഭിമുഖം നടത്തിയിരുന്നു. 18ന് ഉച്ചമുതല്‍ വൈസ് ചാന്‍സലര്‍ ഡോ. എം.ആര്. ശശീന്ദ്രനാഥ് കാംപസിലുണ്ട്. 21ന് അഭിമുഖം കഴിഞ്ഞ് പോയ വി.സി പിന്നീട് പൂക്കാട്ടേക്ക് വന്നിട്ടുമില്ല.
സിദ്ധാര്‍ത്ഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുന്‍പുതന്നെ അഴിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രതികള്‍ തന്നെയാണ് ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴിച്ചത്. മര്‍ദന വിവരം വീട്ടില്‍ അറിയിക്കാതിരിക്കാന്‍ സിദ്ധാര്‍ഥന്റെ ഫോണ്‍ പ്രതികള്‍ പിടിച്ചുവെച്ചതായും തിരികെ നല്‍കിയത് 18ന് രാവിലെയാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഹോസ്റ്റലില്‍ നടന്ന പീഡനം തന്നെ അറിയിച്ചില്ലെന്ന് മുന്‍ വിസി പറഞ്ഞു. മരണവിവരം മാത്രമാണ് അറിയിച്ചത്. മര്‍ദ്ദന വിവരം അദ്ധ്യാപകര്‍ മറച്ചുവച്ചു. ആത്മഹത്യ നടന്ന വിവരം മാത്രമാണ് അറിയിച്ചത്. 18 ന് ക്യാംപസില്‍ എത്തിയത് ഒഴിവാക്കാന്‍ കഴിയാത്ത അഭിമുഖമുണ്ടായിരുന്നതിനാലാണ്. മൃതദേഹം കൊണ്ടുവന്നപ്പോള്‍ അഭിമുഖം നിര്‍ത്തിവച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."