ട്രെയ്ന്‍ ബോഗി പെയിന്റടിച്ചു വികൃതമാക്കി
ഷൊര്‍ണൂര്‍: ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ആക്സിഡന്റ് റിലീഫ് വെഹിക്കിളില്‍ സ്പ്രേ പെയിന്റിങ് നടത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. റെയില്‍വേ സ്റ്റേഷനില്‍ ഏഴാം നമ്പര്‍ പ്ലാറ്റ്ഫോമിനു സമീപമുള്ള ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ബ്രേക്ക് ഡൗണ്‍ വാനിന്റെ മൂന്ന് കോച്ചുകളിലാണ് ആരുടേയും ശ്രദ്ധയില്‍പെടാതെ സ്പ്രേ പെയിന്റിങ് നടത്തിയിരിക്കുന്നത്.
ട്രെയിനിലെ ആര്.പി.എഫ് മെക്കാനിക്കല്‍ ടൂള്വാനിന്റെ 89703 ാം ബോഗിയില്‍ സാനിക് എന്ന് ഇംഗ്ലീഷ് അക്ഷരത്തിലും 82716 ാം ബോഗിയിലുമാണ് പെയിന്റിങ് നടത്തിയിട്ടുള്ളത്. വെള്ള, നീല, പച്ച നിറങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. റെയില്‍ ഹുണ്സ് എന്ന് അന്താരാഷ്ട്ര തീവ്രവാദ സംഘടനയാണ് ഇതിന് പിന്നിലെന്നും സംശയിക്കുന്നു. വ്യാഴാഴ്ച വൈകിട്ട് റെയില്‍വേ ജീവനക്കാരാണ് ഇത് കണ്ടെത്തിയത്. തലേദിവസം ഈ കോച്ചുകളില്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇല്ലായിരുന്നുവെന്നും അവര്‍ പറയുന്നു. ഏറെ സമയം എടുത്ത് വരച്ച ചിത്രത്തിന് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമുതല്‍ നശിപ്പിക്കുന്നത് ശീലമാക്കിയ റെയില്‍ ഹുണ്സ് എന്ന സംഘടനയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരുന്നതായി പൊലിസ് പറഞ്ഞു. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ മാത്രമായിരുന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരം സംഭവം അരങ്ങേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."