ലോക പൊലീസ് ഉച്ചകോടി മാര്‍ച്ച് 5 മുതല്‍ ദുബൈയില്‍
ദുബൈ: ലോക പൊലീസ് ഉച്ചകോടി മാര്‍ച്ച് 5 മുതല്‍ 7 വരെ ദുബൈയില്‍ നടക്കും. ഉച്ചകോടിയുടെ മൂന്നാം പതിപ്പില്‍ ടെക് എക്‌സ്‌പോ, കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, വര്‍ക്‌ഷോപ്പുകള്‍ എന്നിവ നടക്കും. പൊലീസ്-സുരക്ഷാ പ്രതിനിധികള്‍, നിയമ-നീതിന്യായ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ക്കിടയില്‍ സഹകരണം വളര്‍ത്താനും അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ സുഗമമാക്കാനുമായാണ് ഈ സംരംഭങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ലോക പൊലീസ് ഉച്ചകോടിയുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ശുപാര്‍ശകളും ഫലങ്ങളും സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം.
അജണ്ടയുടെ ഭാഗമായി ഉച്ചകോടിയില്‍ നാലു വട്ടമേശ ചര്‍ച്ചകള്‍ നടക്കും. നിയമ നിര്‍വഹണത്തിലെ അടിയന്തിര പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള റോഡ് മാപ്പുകളുടെ രൂപീകരണത്തെ പ്രത്യേകം അഭിസംബോധന ചെയ്യും.
സാങ്കേതിക വിദ്യയുടെ അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ലോകത്ത് സുസ്ഥിര സമീപനങ്ങളിലൂടെ പീനല്‍ ഇന്‍സ്റ്റിറ്റിയുഷനുകളുടെ വികസനം കൂട്ടാന്‍ ഐസിപിഎയുടെ വട്ടമേശ ചര്‍ച്ചകള്‍ വിവിധ വിഷയങ്ങള്‍ പരിശോധിക്കുന്നതാണ്. പ്രധാന വിഷയങ്ങളില്‍ 'തിരുത്തല്‍ രീതികളുടെ ആധുനികവത്കരണം', 'പ്രതിരോധ ശേഷിയുള്ള സ്റ്റാഫിംഗ് രീതികള്‍', 'സ്റ്റാഫ് സംസ്‌കാരവും മാനസിക പ്രതിരോധവും', 'പ്രതിരോധത്തിനും സുസ്ഥിരതക്കുമായുള്ള സ്റ്റാഫ് പരിശീലനം', 'ജയിലിലെ ഡിജിറ്റല്‍ പക്വത', 'കൃത്രിമ ബുദ്ധിയും ഭാവി ലോകവും', 'തിരുത്തലുകളിലെ സാങ്കേതികവിദ്യ' എന്നിവ ഉള്‍പ്പെടും. കൂടാതെ, 2027ലെ കോണ്‍ഫറന്‍സുകളില്‍ ചര്‍ച്ച ചെയ്യേണ്ട പ്രധാന ട്രാക്കുകള്‍ക്കായി ശുപാര്‍ശകള്‍ സമര്‍പ്പിക്കും.
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ചീഫ്‌സ് ഓഫ് പൊലീസ് (ഐഎസിപി) വാര്‍ഷിക യോഗത്തിനും ഉച്ചകോടി ആതിഥേയത്വം വഹിക്കും. യൂറോപ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, മധ്യ മരുഭൂമികള്‍, ഏഷ്യ, മിഡില്‍ ഈസ്റ്റ്, നോര്‍ത്താഫ്രിക്ക, കരീബിയന്‍ എന്നീ ഏഴ് മേഖലകളില്‍ നിന്നുള്ള പ്രതിനിധ ികളെ ഈ സംഗമം ഒരുമിച്ച് കൊണ്ടുവരും.
ഉച്ചകോടിയുടെ ഭാഗമായി ഇന്റര്‍നാഷണല്‍ ആക്ഷന്‍ ലേണിംഗ് ഗ്രൂപ്പിന്റെ രണ്ടാമത്തെ സെമിനാറും ദുബൈ പൊലീസ് ആതിഥേയത്വം വഹിക്കും.
ദുബൈ പൊലീസ് ആദ്യമായി ആതിഥേയത്വം വഹിക്കുന്ന സെമിനാറില്‍ ഫോറന്‍സിക്‌സ് ആന്‍ഡ് ക്രിമിനോളജി ജനറല്‍ ഡിപാര്‍ട്‌മെന്റില്‍ നിന്നുള്ള ക്യാപ്റ്റന്‍ ഡോ. അബ്ദുല്ല അല്‍ ബസ്തകി, ജനറല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനില്‍ നിന്നുള്ള ലഫ്.അബ്ദുല്ല അല്‍ ദബല്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."