പാകിസ്ഥാനിൽ കനത്ത മഴയിൽ 36 മരണം, 50 പേർക്ക് പരിക്ക്; നൂറുകണക്കിന് വീടുകളും റോഡുകളും തകർന്നു
പാകിസ്ഥാനിൽ കനത്ത മഴയിൽ 36 മരണം, 50 പേർക്ക് പരിക്ക്; നൂറുകണക്കിന് വീടുകളും റോഡുകളും തകർന്നു
ഏറ്റവും കൂടുതൽ മരണം ഉണ്ടായത് ഖൈബർ ജില്ലയിലെ സ്വാത് താഴ്വരയിലാണ്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ മഴയെ തുടർന്ന് 30 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് പ്രവിശ്യാ ദുരന്തനിവാരണ അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ തീരദേശ നഗരമായ ഗ്വാദറിൽ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മരിച്ചു. ബോട്ടുകൾ ഉപയോഗിച്ച് ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഏകദേശം 700 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി പറഞ്ഞു.
മണ്ണിടിച്ചിലിനെത്തുടർന്ന്, മഴയും മഞ്ഞും കാരണം, പാക്കിസ്ഥാനെ ചൈനയുമായി ബന്ധിപ്പിക്കുന്ന കാരക്കോറം ഹൈവേ ചിലയിടങ്ങളിൽ തടസ്സപ്പെട്ടു. ഹൈവേകൾ തടസ്സപ്പെടുത്തുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഈ വർഷത്തിൽ അസാധാരണമാംവിധം കനത്ത മഞ്ഞുവീഴ്ചയുണ്ടെന്ന് വടക്കൻ ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖലയുടെ വക്താവ് ഫൈസുല്ല ഫറഖ് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും ദുർബലമായ 10 രാജ്യങ്ങളിൽ ഒന്നാണ് പാകിസ്ഥാൻ.
അതേസമയം, പാകിസ്ഥാൻ സൈന്യം 1,300-ലധികം വീടുകൾക്ക് 28 ടൺ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുകയും പരിക്കേറ്റവരെ ചികിത്സിക്കാൻ മെഡിക്കൽ ക്യാമ്പുകൾ സ്ഥാപിക്കുകയും ചെയ്തുവെന്ന് പാകിസ്ഥാനിലെ സാമ ടിവി റിപ്പോർട്ട് ചെയ്തു. കാലാവസ്ഥ കാരണം പ്രകൃതി ഭംഗിയേറെയുള്ള വടക്ക് ഭാഗം കാണാൻ അവിടേക്ക് യാത്ര ചെയ്യരുതെന്ന് അധികൃതർ വിനോദസഞ്ചാരികൾക്ക് നിർദ്ദേശം നൽകി. കഴിഞ്ഞയാഴ്ച, കനത്ത മഴയെത്തുടർന്ന് നിരവധി സന്ദർശകർ അവിടെ കുടുങ്ങിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."