HOME
DETAILS

സമരം ശക്തമാക്കാന്‍ കര്‍ഷകര്‍, കൂടുതല്‍ കര്‍ഷക സംഘടനകള്‍ ഭാഗമാകും; മാര്‍ച്ച് 10ന് രാജ്യവ്യാപക റെയില്‍ തടയല്‍

  
backup
March 04 2024 | 04:03 AM

protesting-farmers-to-proceed-to-delhi-on-wednesday

സമരം ശക്തമാക്കാന്‍ കര്‍ഷകര്‍, കൂടുതല്‍ കര്‍ഷക സംഘടനകള്‍ ഭാഗമാകും; മാര്‍ച്ച് 10ന് രാജ്യവ്യാപക റെയില്‍ തടയല്‍

ന്യൂഡല്‍ഹി: ചെറിയ ഇടവേളയ്ക്ക് ശേഷം സമരം ശക്തമാക്കാന്‍ തീരുമാനിച്ച് കര്‍ഷകര്‍. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള കര്‍ഷകര്‍ മറ്റന്നാള്‍ ഡല്‍ഹിയിലെത്തണമെന്ന് ഡല്‍ഹി ചലോ സമരസമിതി നേതാവ് സര്‍വാണ്‍ സിങ് പാന്ഥറും ജഗ്ജിത് സിങ് ദല്ലെവലും ആഹ്വാനം ചെയ്തു. ഈ മാസം പത്തിന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുമെന്നും ഡല്‍ഹി ചലോ സമരത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്നും ഇരുവരും അറിയിച്ചു.

കര്‍ഷക സമരത്തിനിടെ കണ്ണീര്‍വാതക ഷെല്‍ തലയില്‍ പതിച്ച് കൊല്ലപ്പെട്ട യുവകര്‍ഷകന്‍ ശുഭ്കരണ്‍ സിങ്ങിനായുള്ള പ്രാര്‍ഥനാ യോഗത്തിന് ശേഷം കിസാന്‍ മസ്ദൂര്‍ മോര്‍ച്ച നേതാവ് സര്‍വാന്‍ സിങ് പാന്ഥറാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

ശംഭു, ഖനൗരി അതിര്‍ത്തികള്‍ കൂടാതെ, ബട്ടിന്‍ഡ, ദബ്വാലി അതിര്‍ത്തിയിലും സമരം ശക്തമാക്കും. ഇവിടേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തും. ഹരിയാന പൊലിസിന്റെ ഭാഗത്തുനിന്നും അടിച്ചമര്‍ത്തല്‍ ഉണ്ടായില്ലെങ്കില്‍ സമാധാനപരമായ രീതിയില്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തും.

വിളകള്‍ക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കുക ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 13ന് പഞ്ചാബില്‍നിന്നും ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിച്ചത്. സമരക്കാരെ ഹരിയാന പൊലീസ് ക്രൂരമായി നേരിട്ടിരുന്നു. കേന്ദ്ര സര്‍ക്കാറുമായി നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും ധാരണയിലെത്താനായിട്ടില്ല. കര്‍ഷകരെ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ അനുവദിക്കാതെ ഹരിയാന പൊലീസ് അതിര്‍ത്തിയില്‍ തടഞ്ഞിരിക്കുകയാണ്.

സമരം ചെയ്യുന്ന കര്‍ഷകരുടെ 10 ആവശ്യങ്ങള്‍
ഡോ. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുംവിധം, എല്ലാ ഉല്‍പന്നങ്ങള്‍ക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക.കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുക.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനരാവിഷ്‌കരിക്കുക; നഷ്ടപ്പെട്ട ഭൂമിക്ക് നിലവിലുള്ളതിന്റെ നാലിരട്ടി നഷ്ടപരിഹാരം ഉറപ്പാക്കുക. ലഖിംപൂര്‍ഖേരിയിലെ കര്‍ഷകര്‍ക്ക് നീതി ഉറപ്പാക്കുക; പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക.സ്വതന്ത്ര വ്യാപാര കരാര്‍ റദ്ദാക്കുക; ലോകാരോഗ്യ സംഘടനയില്‍നിന്ന് പിന്‍വാങ്ങുക.
കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുക.മുന്‍വര്‍ഷങ്ങളിലുണ്ടായ ഡല്‍ഹി കര്‍ഷക സമരത്തില്‍ ജീവന്‍ പൊലിഞ്ഞ കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക; കുടുംബത്തിലൊരാള്‍ക്ക് ജോലി കൊടുക്കുക.2020ലെ വൈദ്യുതി ഭേദഗതി ബില്‍ റദ്ദാക്കുകതൊഴിലുറപ്പ് ദിനങ്ങള്‍ 200 ആക്കുക; മിനിമം കൂലി 700 ആക്കി ഉയര്‍ത്തുക.വിത്തുകളുടെയും കീടനാശിനികളുടെയും വളങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്താന്‍ പ്രത്യേക സംവിധാനം ആവിഷ്‌കരിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago