സോഷ്യല്‍ മീഡിയയിലെ സൗഹൃദത്തണല്‍ പ്രകൃതിക്ക് കുട പിടിക്കാനിറങ്ങുന്നു
കൊപ്പം: സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലെ സൗഹൃദത്തിന്റെ തണലില്‍ പ്രകൃതിക്ക് കുട പിടിക്കാനുള്ള ശ്രമത്തിലൊണ് ടീ യാത്ര ഗ്രൂപ്പ്. 'പ്ലാന്റ് ഫോര്‍ ദി പ്ലാനറ്റ് 2' എന്ന മുദ്രാവാക്യവുമായി കേരളത്തിലെ എല്ലാജില്ലകളിലും മരതൈകള്‍ വെച്ചു പിടിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ യാത്രയിലെ അംഗങ്ങള്‍. ഇതിന്നായി കേരളത്തിലെ പതിനാല് ജില്ലകളിലും ജില്ലാ ടീമുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അതിലൂടെ കൂടുതല്‍ പേരെ ഈ പ്രോഗ്രാമിലേക്ക് ആകര്‍ഷിപ്പിക്കുകയുമാണ്. വൃക്ഷ തൈകള്‍ സംഭരിക്കാനായി അതത് ജില്ലകളില്‍ ബേസ് ക്യാംപുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
ജില്ലയില്‍ വിളയൂര്‍ പഞ്ചായത്തിലെ എടപ്പലത്താണ് ബേസ് ക്യാംപ് തയ്യാറാക്കിയിട്ടുള്ളത്. മാവ്, നെല്ലി, ഞാവല്‍, മഹാഗണി, എന്നിവയടക്കം 12000 ത്തിലധികം മരത്തൈകള്‍ പാലക്കാട് ജില്ലക്കായി എടപ്പലം ബേസ് ക്യാംപില്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. പരുതൂര്‍ ഹൈസ്‌കൂള്‍, നടുവട്ടം ഹൈസ്‌കൂള്‍, വിളയൂര്‍ ഹൈസ്‌കൂള്‍ ചെമ്പ്ര യു.പി സ്‌കൂള്‍ , നരിപ്പറമ്പ് യു.പി സ്‌കൂള്‍, കാരമ്പത്തൂര്‍ യു.പി സ്‌കൂള്‍, വിളത്തൂര്‍ എല്‍.പി സ്‌കൂള്‍, പേരടിയൂര്‍ എല്‍.പി സ്‌കൂള്‍ എന്നീ സ്‌കൂളുകളില്‍ ഇന്നും നാളെ എടപ്പലം ഹൈസ്‌കൂളിലും എല്‍.പി സ്‌കൂളിലും വിദ്യാര്‍ഥികള്‍ മുഖേന വിതരണം നടത്തും. കേരളത്തിലെ പ്രകൃതി സ്‌നേഹികളായ സൗഹാര്‍ദങ്ങള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി 2015 ലാണ് ഈ ഗ്രൂപ്പിന് രൂപം കൊടുത്തത്. അറിയപ്പെടുന്ന വിനോദ സാഹസിക യാത്രികര്‍ അടക്കം ഒരു ലക്ഷത്തിലധികം അംഗങ്ങളാണ് നിലവില്‍ അംഗങ്ങളാണ്.
കഴിഞ്ഞ വര്‍ഷം' ചെല്ലാനം മരിയന്‍ സദനി' ലെ അശരണരായ അന്‍പതോളം അമ്മമാരെ കൂടെ കൂട്ടി മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള അഭയാരണ്യം വന്യജീവി കേന്ദ്രത്തിലേക്ക് നടത്തിയ യാത്രയും 'പ്ലാന്റ് ഫോര്‍ ദി പ്ലാനറ്റ് ' എന്ന ബാനറില്‍ മാങ്കുളം വന്യമൃഗ സങ്കേതത്തില്‍ മരതൈകള്‍ നട്ടുപിടിപ്പിച്ചു നടത്തിയ ബൈക്ക് റൈഡും, പരുന്തും പാറയിലെ കുട്ടികള്‍ക്കായി പഠനോപകരണങ്ങള്‍ നല്‍കിയതും ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."