ഇനി യുപിഐ സേവനം ഫ്‌ലിപ്കാര്‍ട്ട് വഴിയും
ഇനി യുപിഐ സേവനം ഫ്‌ലിപ്കാര്‍ട്ട് വഴിയും
പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ട് വഴി ഇനി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (UPI) സേവനവും. ഫ്‌ലിപ്കാര്‍ട്ട് ആപ്പിലെ യുപിഐ സ്‌കാനര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താം. ഇ കൊമേഴ്‌സ് ഇടപാടുകള്‍, യുപിഐ ഐഡിയിലേക്ക് പണമയയ്ക്കല്‍, റീചാര്‍ജുകള്‍, ബില്‍ പേയ്‌മെന്റുകള്‍ ഉള്‍പ്പെടെ എല്ലാ സേവനങ്ങള്‍ക്കും യുപിഐ ഉപയോഗപ്പെടുത്താമെന്നു കമ്പനി വ്യക്തമാക്കുന്നു.
ഇ കൊമേഴ്‌സ് ഇടപാടുകള്‍ക്ക് ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം, ആമസോണ്‍ (ആമസോണ്‍ പേ വഴി) തുടങ്ങിയ മൂന്നാം കക്ഷി ആപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ പുതിയ നീക്കം വഴി ഫ്‌ലിപ്കാര്‍ട്ടിനു സാധിക്കുമെന്നാണു വിലയിരുത്തല്‍. 500 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും, 1.4 ദശലക്ഷം വില്‍പ്പനക്കാരും ഫ്‌ലിപ്കാര്‍ട്ടിനുണ്ടെന്നാണ് റിപോര്‍ട്ട്.
ആദ്യ ഘട്ടത്തില്‍ ഫ്‌ലിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് യുപിഐ സേവനങ്ങള്‍ നല്‍കുന്നത്. '@fkaxsi' ഹാന്‍ഡില്‍ ഉപയോഗിച്ചാകും ഉപയോക്താക്കള്‍ക്ക് ഫ്‌ലിപ്കാര്‍ട്ട് യുപിഐ സേവനങ്ങള്‍ ആസ്വദിക്കാനാകുക. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാകും ഫ്‌ലിപ്കാര്‍ട്ട് യുപിഐ സേവനം ലഭ്യമാകുക. അധികം വൈകാതെ ഐഒഎസ് ഉപയോക്താക്കള്‍ക്കും സേവനം ലഭ്യമാകുമെന്നു കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."