HOME
DETAILS

പട്ടിണിയിൽ വലയുന്ന ഗസ്സ

  
backup
March 05 2024 | 00:03 AM

gaza-is-starving

ഇസ്‌റാഈൽ ഉപരോധത്താൽ പട്ടിണിയിലാണ്ട ഗസ്സയിൽ ജനങ്ങൾ ജീവൻ നിലനിർത്താൻ പച്ചില ഭക്ഷിക്കുന്ന സാഹചര്യമാണെന്ന് റിപ്പോർട്ടുകൾ വരുന്നു. ഗസ്സയ്‌ക്കെതിരായ ആക്രമണം ആരംഭിച്ച് ആദ്യ ദിനത്തിൽതന്നെ ഫലസ്തീനിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇസ്‌റാഈൽ തടഞ്ഞിരുന്നു. പിന്നാലെ ഭക്ഷണവും മരുന്നും എത്തുന്നത് തടഞ്ഞു. ലോകത്തെ പട്ടിണിക്കാരിൽ 95 ശതമാനവും ഗസ്സയിൽ നിന്നുള്ളവരാണെന്നാണ് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫോർ ക്ലാസിഫിക്കേഷൻ ജനുവരിയിൽ പുറത്തുവിട്ട വിവരം.


2.3 ദശലക്ഷം വരുന്ന ഗസ്സ ജനസംഖ്യയിൽ 90 ശതമാനവും ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുവെന്ന് ഐക്യരാഷ്ട്ര സഭയും പറയുന്നു. ലോകത്തിന്റെ പട്ടിണി മാറ്റാൻ പ്രതിജ്ഞാബദ്ധമെന്ന് വീമ്പിളക്കുന്ന രാജ്യങ്ങൾക്കു മുന്നിലാണ് ഇസ്‌റാഈലെന്ന തെമ്മാടി രാഷ്ട്രത്തിന്റെ കാൽക്കീഴിൽക്കിടന്ന് ഗസ്സ ഭക്ഷണത്തിന് കേഴുന്നതെന്നുകൂടി ഓർക്കണം. ഇത് പട്ടിണിയല്ല. ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൂട്ടക്കൊല ചെയ്യലാണ്. ലോകരാജ്യങ്ങളാകട്ടെ ഇസ്‌റാഈലിന്റെ ക്രൂരതകളെ പിന്തുണയ്ക്കുകയോ കാഴ്ചക്കാരായി നിൽക്കുകയോ ചെയ്യുന്നു.

അവരും സമാനമായ കുറ്റക്കാരാണ്. എന്താണ് ഗസ്സയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ജനുവരിയിലെ യു.എൻ റിപ്പോർട്ട് പറയുന്നുണ്ട്. ഇസ്‌റാഈൽ അതിക്രമം കാരണം 79 ശതമാനം സാധാരണ തൊഴിലാളികളും തൊഴിൽരഹിതരായിരിക്കുന്നു. മറ്റു തൊഴിൽ ചെയ്യുന്നവരിൽ 45 ശതമാനത്തിനും ജോലിയില്ല. ആകെ തൊഴിലില്ലായ്മ നിരക്ക് 79.3 ശതമാനമാണ്. ഗസ്സയിലെ 37,379 കെട്ടിടങ്ങൾ ഇസ്‌റാഈൽ തകർത്തു. ആർക്കും വരുമാനമില്ല. ഇപ്പോൾ പുനർനിർമാണം തുടങ്ങിയാൽപ്പോലും ഗസ്സ സാധാരണ നിലയിലാകാൻ പത്തുവർഷത്തിൽ കൂടുതലെടുക്കുമെന്നും യു.എൻ റിപ്പോർട്ട് പറയുന്നു.


ഫെബ്രുവരിയിലെ ഗ്ലോബൽ ന്യൂട്രീഷൻ ക്ലസ്റ്റർ റിപ്പോർട്ടിലും കൂടുതൽ കാര്യങ്ങൾ പറയുന്നുണ്ട്. ഗസ്സയിലെ സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാര സാഹചര്യം എല്ലായിടത്തും വഷളായിക്കൊണ്ടിരിക്കുകയാണ്. വടക്കൻ ഗസ്സയിൽ 6 കുട്ടികളിൽ ഒരാൾക്ക് പോഷകാഹാരക്കുറവ് അനുഭവപ്പെടുകയും 3 ശതമാനം പേർ ഉടനടി ചികിത്സ ആവശ്യപ്പെടുകയും ചെയ്യുന്നു. 6 മുതൽ 23 മാസം വരെയുള്ള 90 ശതമാനം കുട്ടികളും ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും കഠിനമായ ഭക്ഷണ ദാരിദ്ര്യം അഭിമുഖീകരിക്കുന്നു. 5 വയസിന് താഴെയുള്ള 90 ശതമാനം കുട്ടികളെങ്കിലും ഒന്നോ അതിലധികമോ സാംക്രമിക രോഗങ്ങളാൽ വലയുന്നു.

70 ശതമാനം പേർക്ക് രണ്ടാഴ്ചയ്ക്കിടെ വയറിളക്കം ബാധിച്ചിട്ടുണ്ട്. 81 ശതമാനം വീടുകളിലും ഒരാൾക്ക് പ്രതിദിനം ഒരു ലിറ്ററിൽ താഴെ മാത്രമേ വെള്ളം ലഭ്യമാകുന്നുള്ളൂ. ഫലസ്തീനികളുടെ നരകതുല്യമായ ജീവിതം ഇതിൽനിന്ന് വ്യക്തമാണ്.


ഇസ്‌റാഈൽ ആക്രമണത്തിൽ അഞ്ചു മാസത്തിനുള്ളിൽ 30,000ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഒക്ടോബർ 7 മുതൽ ഇസ്‌റാഈൽ പ്രതിദിനം ശരാശരി 250 ഫലസ്തീനികളെ കൊന്നൊടുക്കിയെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. 21ാം നൂറ്റാണ്ടിലെ മറ്റേതൊരു സംഘർഷത്തേക്കാളും ഉയർന്ന മരണനിരക്കാണിത്. 70,000 ലധികം ഫലസ്തീനികൾക്ക് പരുക്കേൽക്കുകയും ഒരു ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തു. ആശുപത്രികളെ ഇസ്‌റാഈൽ ബോധപൂർവം ലക്ഷ്യമിടുന്നത് ഈ മരണസംഖ്യയ്ക്ക് കാരണമായി.

ഗസ്സയിലെ 35 ആശുപത്രികളിൽ 11 എണ്ണം മാത്രമാണ് ഭാഗികമായി പ്രവർത്തിക്കുന്നത്. ലബോറട്ടറികൾ, മറ്റ് ആരോഗ്യ സൗകര്യങ്ങൾ, ആംബുലൻസുകൾ എന്നിവയെല്ലാം സൈന്യം അക്രമിക്കുന്നു. ഡോക്ടർമാർ, നഴ്സുമാർ, രോഗികൾ എന്നിവരെ കൊല്ലുന്നു. മെഡിക്കൽ വസ്തുക്കൾ എത്തിക്കുന്നത് തടയുന്നു. യുദ്ധത്തിന്റെ തുടക്കം മുതൽ ഗസ്സയിലെ നാല് പതോളജിസ്റ്റുകളിൽ രണ്ട് പേർ ഉൾപ്പെടെ കുറഞ്ഞത് 337 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു.

വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് സുപ്രധാന മരുന്നുകൾ ലഭ്യമാക്കാൻ കഴിയുന്നില്ല. ലോകാരോഗ്യ സംഘടന ഗസ്സയിലെ ആരോഗ്യസംരക്ഷണത്തിന്റെ അവസ്ഥയെ ‘വാക്കുകൾക്കപ്പുറമാണ്’ എന്നാണ് വിശേഷിപ്പിച്ചത്.


സാഹചര്യം ഇതുപോലെ തുടർന്നാൽ ഗസ്സയിൽ അടുത്ത ആറ് മാസത്തിനുള്ളിൽ 86,000 അധിക മരണങ്ങളുണ്ടാകുമെന്നാണ് അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തും യു.കെയിലെ ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആന്റ് ട്രോപ്പിക്കൽ മെഡിസിനും പ്രസിദ്ധീകരിച്ച ഗവേഷണം സൂചിപ്പിക്കുന്നത്. പട്ടിണിയും പോഷകാഹാരക്കുറവും പകർച്ചവ്യാധിയുമായിരിക്കും ഇതിലെ ഏറ്റവും വലിയ വില്ലൻമാർ. യുദ്ധം മൂലമുണ്ടാകുന്ന രോഗമാണ് മറ്റൊന്ന്. ഗസ്സയിലെ പട്ടിണിയെക്കുറിച്ചോ ആരോഗ്യ സേവനങ്ങളുടെ നിലവിലെ ദയനീയ അവസ്ഥയെക്കുറിച്ചോ ഒരു ചർച്ചയും നിലവിലില്ല.

അന്താരാഷ്ട്ര സമൂഹം അതേക്കുറിച്ചൊന്നും മിണ്ടുന്നില്ല. ലോകത്തെ പ്രമുഖ 17 ആഗോള ആരോഗ്യ ജേണലുകളുടെ പേജുകളിലൊന്നും ഗസ്സയിലെ ജനങ്ങൾ ഇടംപിടിച്ചില്ല. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ ശക്തമായി അപലപിച്ചപ്പോൾ ഗസ്സ അധിനിവേശത്തെക്കുറിച്ച് മിണ്ടിയില്ല.


ഗസ്സയിൽ മാനുഷിക സഹായവും അടിസ്ഥാന സേവനങ്ങളും ഉറപ്പാക്കി ഫലസ്തീൻ ജനതയെ വംശഹത്യയിൽനിന്ന് തടയാൻ ഉടനടി ഫലപ്രദ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു അന്താരാഷ്ട്ര കോടതി ഉത്തരവിട്ട ആറ് താൽക്കാലിക നടപടികളിലൊന്ന്. എന്നാൽ ഒരു നടപടിയുമുണ്ടായില്ലെന്ന് മാത്രമല്ല, അതിനുശേഷം കാര്യങ്ങൾ കൂടുതൽ വഷളാകുകയും ചെയ്തു. കോടതി ഉത്തരവിനുശേഷം ഗസ്സയിലേക്ക് പ്രവേശിക്കുന്ന സഹായ ട്രക്കുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു.

മൂന്നാഴ്ച മുമ്പുവരെ ഒരു ദിവസം ശരാശരി 146 ട്രക്കുകൾ വന്നെങ്കിൽ പിന്നീട്, എണ്ണം 105 ആയി കുറഞ്ഞു. ചുരുങ്ങിയത് 500 ട്രക്കുകൾ പ്രതിദിനം വേണ്ട സാഹചര്യത്തിലാണിത്. ട്രക്കുകൾക്ക് നേരെ ഇസ്‌റാഈൽ ആക്രമണം നടത്തുന്നതായിരുന്നു പ്രശ്‌നം. ഫെബ്രുവരിയിൽ ഇസ്‌റാഈലി ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് വോട്ടെടുപ്പിൽ 68 ശതമാനം ജൂതന്മാരും ഗസ്സയിലേക്ക് മാനുഷിക സഹായം നൽകുന്നത് തടയുന്നതിനെ അനുകൂലിച്ചു.

രാജ്യം അതിന്റെ ശത്രുവിനെതിരേ പോരാടുകയും ഒരേസമയം ഭക്ഷണം നൽകുകയും ചെയ്യുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാനാവില്ലെന്നായിരുന്നു ഇതിന് ഇസ്‌റാഈലികളുടെ ന്യായം. ഇസ്‌റാഈൽ അധിനിവേശത്തിൽ ഗസ്സയിലെ കെട്ടിടങ്ങൾക്കൊപ്പം തകർന്നുവീണത് യൂറോപ്യൻ നീതിബോധത്തെക്കുറിച്ചും അനുകമ്പയെക്കുറിച്ചുമുള്ള മിത്തുകൂടിയാണ്. അനീതിക്ക് മുന്നിൽ കണ്ണടച്ച് നിന്നതിന് ലോക രാജ്യങ്ങളോട് കാലം കണക്കു ചോദിക്കാതിരിക്കില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago
No Image

40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് ബുക്ക് ചെയ്യാം;  വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും ലഭ്യം 

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ പരിശോധന: പരാതി നല്‍കി പ്രതിപക്ഷ നേതാവ് 

Kerala
  •  a month ago
No Image

റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ളവ കുറവ്; വിതരണം സ്തംഭനത്തിലേക്കോ?  

Kerala
  •  a month ago
No Image

'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ'ഗസ്സയിലെ നരവേട്ടക്ക് മുമ്പ് ട്രംപ് പറഞ്ഞതിങ്ങനെ; ഇസ്‌റാഈലിന്റെ 'ഉറ്റ സുഹൃത്ത്' പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടു വരുമോ?

International
  •  a month ago
No Image

പന്തീരങ്കാവില്‍ വീട്ടമ്മ മരിച്ച നിലയില്‍, കൊലപാതകമെന്ന് നിഗമനം, ആഭരണങ്ങള്‍ നഷ്ടമായതായി സൂചന; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  a month ago
No Image

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

Kerala
  •  a month ago
No Image

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

Kerala
  •  a month ago
No Image

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago