HOME
DETAILS

ഖബറിസ്ഥാന് നേരേയും ഇസ്‌റാഈല്‍ ബോംബുകള്‍; ഖബറുകള്‍ തകര്‍ന്ന് മയ്യിത്തുകള്‍ ചിന്നിച്ചതറി

  
backup
March 05 2024 | 03:03 AM

israel-bombs-cemetery-containing-hundreds-of-martyrs-in-gaza

ഖബറിസ്ഥാന് നേരേയും ഇസ്‌റാഈല്‍ ബോംബുകള്‍; ഖബറുകള്‍ തകര്‍ന്ന് മയ്യിത്തുകള്‍ ചിന്നിച്ചതറി

ഗസ്സ സിറ്റി/ദുബൈ: ലോകത്തെ മുഴുവന്‍ സാക്ഷികളാക്ക് എല്ലാ അതിരുകളും ഭേദിച്ച് ക്രൂരത തുടരുകയാണ് ഇസ്‌റാഈല്‍. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പെടെ 30500ലേറെ ആളുകളെ കൊന്നൊടുക്കിയിട്ടും ഒരു ജനതയുടെ മുഴുവന്‍ അഭയസ്ഥാനങ്ങളും വീടും ആശുപത്രിയും സ്‌കൂളുകളുമെല്ലാം തകര്‍ത്തിട്ടും മതിയായില്ല അവര്‍ക്ക്. ഇപ്പോള്‍ അവര്‍ അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖബറിസ്ഥാനുകള്‍ കൂടി തകര്‍ത്തിരിക്കുന്നു സയണിസ്റ്റ് സൈന്യം. ഖാന്‍ യൂനിസിലെ നാസിര്‍ ആശുപത്രിക്കു സമീപത്തുള്ള ഖബര്‍സ്ഥാന് നേരെയാണ് ഇപ്പോള്‍ ആക്രമണമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഖബറുകള്‍ തകര്‍ന്ന് മൃതദേഹങ്ങള്‍ പരിസരങ്ങളില്‍ ചിന്നിച്ചിതറി.

'അടുത്തിടെ ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട നൂറുകണക്കിനാളുകളെ ഖബറടക്കിയ ഖബറിസ്ഥാന്‍ ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തിരിക്കുന്നു' ഗസ്സ സിവില്‍ ഡിഫന്‍സ് സര്‍വീസ് ഡയരക്ടര്‍ അഹമദ് അല്‍ കഹ്‌ലൂത്ത് പറയുന്നു. ഖബറുകള്‍ തകര്‍ന്ന് മയ്യിത്തുകള്‍ പുറത്തു വന്നിരിക്കുകയാണെന്നും മയ്യിത്തുകള്‍ വീണ്ടും ഖബറടക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസ്സയില്‍ ഇസ്‌റാഈലിന്റെ ആക്രമണം 150 നാളുകള്‍ പിന്നിടുകയാണ്. അടിയന്തര താല്‍ക്കാലിക വെടിനിര്‍ത്തല്‍ അനിവാര്യമെന്ന് വ്യക്തമാക്കി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഗസ്സയില്‍ സഹായം എത്തിക്കാന്‍ വിവിധ രാജ്യങ്ങളുമായി ചേര്‍ന്നുള്ള ഏകോപനത്തിന് മുന്നിട്ടിറങ്ങുമെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഒട്ടും വൈകരുതെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും ആവശ്യപ്പെട്ടു. ഇസ്‌റാഈല്‍ മന്ത്രി ഗാന്റ്‌സുമായി നാളെ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ നടത്തുന്ന ചര്‍ച്ചയില്‍ ഗസ്സക്കുള്ള സഹായം പ്രധാന അജണ്ടയാകുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഇസ്‌റാഈലിനുള്ള സൈനിക സഹായവും ചര്‍ച്ചയാകും.

അതേസമയം, ഗസ്സയില്‍ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്നതും അടക്കമുള്ള വിഷയങ്ങളില്‍ കെയ്‌റോയില്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് പ്രതിനിധി സംഘത്തെ അയക്കേണ്ടതില്ലെന്ന നിലപാടില്‍ ഇസ്‌റാഈല്‍ ഉറച്ചുനില്‍ക്കുകയാണ്. ബന്ദികളുടെ വിശദമായ പട്ടിക, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും കുറിച്ചുള്ള വിവരങ്ങള്‍, ബന്ദികളെ കൈമാറുന്നതിന് പകരമായി ഇസ്‌റാഈല്‍ ജയിലില്‍നിന്ന് വിട്ടയക്കേണ്ട ഫലസ്തീനികളുടെ എണ്ണം എന്നീ കാര്യങ്ങളില്‍ ഹമാസ് നയം വ്യക്തമാക്കണമെന്നാണ് ഇസ്‌റാഈല്‍ ആവശ്യം. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരാതെ ബന്ദികളെ കുറിച്ചു പൂര്‍ണ വിവരങ്ങള്‍ അറിയുക എളുപ്പമല്ലെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി. ഉപാധികള്‍ക്ക് വിധേയമായുള്ള വെടിനിര്‍ത്തലിന് ഒരുക്കമാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ആറാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ ഇസ്‌റാഈല്‍ ഭരണകൂടം അംഗീകരിച്ചുവെന്നാണ് അമേരിക്ക സൂചിപ്പിക്കുന്നത്.

150 നാള്‍ നീണ്ട യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30,500 കടന്നിരിക്കെ, ഗസ്സയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. പട്ടിണിമൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു. വടക്കന്‍ ഗസ്സയിലേക്ക് ഭക്ഷണ സഹായം ഉറപ്പാക്കാന്‍ ഇസ്‌റാഈല്‍ വിസമ്മതിക്കെ, ഏഴു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ അതിജീവനം അസാധ്യമായി മാറുമെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെ, അറസ്റ്റിലായ ഏതാനും ഫലസ്തീന്‍ സ്ത്രീകള്‍ക്കുനേരെ ഇസ്‌റാഈല്‍സേന ലൈംഗികാതിക്രമം നടത്തിയതായി വിവരം ലഭിച്ചതായി യു.എന്‍ സംഘം വെളിപ്പെടുത്തിയിരുന്നു. ഇസ്‌റാഈല്‍ ആക്രമണത്തില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ലബനാന്‍ അധികൃതരും അറിയിച്ചു.

അതിനിടെ, ഗസ്സയില്‍ 24 മണിക്കൂറിനിടെ 124 പേരെ കൂടി ഇസ്‌റാഈല്‍ കൊലപ്പെടുത്തി. ആകെ മരണം 30,534 ആയി. 71,920 പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കില്‍ സ്ത്രീകളും കുട്ടികളും മുന്‍ തടവുകാരും ഉള്‍പ്പെടെ 55 പേരെക്കൂടി ഇസ്‌റാഈല്‍ സേന പിടിച്ചുകൊണ്ടുപോയി. ഗസ്സയിലേക്ക് സഹായവുമായി എത്തിയ വാഹനത്തിനുമേല്‍ ഇന്നലെയും ഇസ്‌റാഈല്‍ ബോംബിട്ടു. ഒരു കുട്ടികൂടി വിശന്നു മരിച്ചതോടെ ഒരാഴ്ചയ്ക്കിടെ മരിക്കുന്ന കുട്ടികളുടെ എണ്ണം 16 ആയി. ഗസ്സയില്‍ പകര്‍ച്ചവ്യാധിയും പടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago