അറബി ഭാഷയ്ക്കു മാത്രം സ്മാര്‍ട്ട് റൂം സജ്ജമാക്കി തച്ചനാട്ടുകര ലെഗസി സ്‌കൂള്‍
ശ്രീകൃഷ്ണപുരം: അറബിക് ചുവര്‍ ചിത്രങ്ങള്‍, എല്‍.ഇ.ഡി ടെലിവിഷന്‍, സൗണ്ട് സിസ്റ്റം, പഠന സംബംന്ധിയായ മെറ്റീരിയലുകള്‍ തുടങ്ങി വിദ്യാര്‍ഥികള്‍ക്ക് ആനന്ദവും ഉല്ലാസവും ഒരു പോലെ സമ്മേളിക്കുന്ന വിജ്ഞാനം നല്‍കാന്‍ അറബിക് സ്മാര്‍ട്ട് ക്ലാസ് റൂം സജ്ജീകരിച്ചിരിച്ച് തച്ചനാട്ടുകര ലെഗസി എ.യു.പി സ്‌കൂള്‍. അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അറബി ഭാഷ പഠിക്കുന്ന വിദ്യാര്‍ഥികളുടെയും, അറബി അധ്യാപകരുടെയും ചിരകാല സ്വപ്നമാണ് അറബിക് സ്മാര്‍ട്ട് ക്ലാസ്‌റൂം സജ്ജീകരിച്ചതോടെ സഫലമാകുന്നത്.
ഇ-ടെക്സ്റ്റ്, ഐ.ടി അധിഷ്ഠിത ഭാഷാ പഠനം, കംപ്യൂട്ടറുകള്‍, പ്രൊജക്ടര്‍, ഇന്റര്‍നെറ്റ്, സൗണ്ട് സിസ്റ്റം, എല്‍.ഇ.ഡി ടി.വി, ഫാനുകള്‍, ടീച്ചിങ് മെറ്റീരിയലുകള്‍, ചുവര്‍ ചിത്രങ്ങള്‍, ഭാഷാ ചരിത്രം, അറബിക് ലൈബ്രറി, വാട്ടര്‍ പ്യൂരിഫയര്‍ എന്നീ സംവിധാനങ്ങള്‍ ക്ലാസ് റൂമില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഭാഷാ പഠനം ലളിതവും ആനന്ദകരുവുമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെ ഒരു സംവിധാനം നടപ്പിലാക്കിയത്.
വിദ്യാലയത്തിലെ തൊണ്ണൂറുശതമാനത്തിലധികം കുട്ടികളും അറബി ഭാഷ പഠിക്കുന്നവരാണ്. ഇത്തരമൊരു സംവിധാനം വിദ്യാലത്തില്‍ ഒരുക്കുന്നതിന്ന് ഈ വിദ്യാലയത്തിലെ അറബി അധ്യാപകര്‍ മുന്‍ കൈ എടുത്ത്, വിദ്യാര്‍ഥികളുടെയും, രക്ഷിതാക്കളുടെയും, പൂര്‍വ്വ വിദ്യാര്‍ഥികളുടെയും, ക്ലബ്ബ്കളുടെയും, മാനേജ്‌മെന്റിന്റെയും പരിപൂര്‍ണ്ണ സഹകരണത്തോടെയാണ് സാധിച്ചത്.
ഇന്ന് ഉച്ചക്ക് രണ്ടിന് സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഖമറുലൈല നിര്‍വഹിക്കും. അറബിക് സെമിനാര്‍, ഖുര്‍ആന്‍ മെഗാ ഫാമിലി ക്വിസ് വിജയികളെ തെരെഞ്ഞെടുക്കല്‍, സമ്മാന വിതരണം, ക്ലബ് പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനം എന്നിവ പരിപാടിയോടനുബന്ധിച്ച് നടക്കും. സി.എം ബാലചന്ദ്രന്‍, കെ ഹസൈനാര്‍, ടി സലീന, ഇ.കെ അബ്ദുല്‍ സമദ് പി ഹംസ, മുഹമ്മദ് ഹനീഫ സംബംന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."