പൊന്നാനി കോസ്റ്റല്‍ പൊലിസ് സ്റ്റേഷനിലെ ബോട്ടില്‍ ജോലി; നേരിട്ടുള്ള ഇന്റര്‍വ്യൂ വഴി നിയമനം
പൊന്നാനി കോസ്റ്റല്‍ പൊലിസ് സ്റ്റേഷനിലെ ബോട്ടില്‍ ജോലി; നേരിട്ടുള്ള ഇന്റര്‍വ്യൂ വഴി നിയമനം
മലപ്പുറം ജില്ലയിലെ പൊന്നാനി കോസ്റ്റല്‍ പൊലിസ് സ്റ്റേഷനിലെ രക്ഷാ പ്രവര്‍ത്തന ബോട്ടിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. സ്രാങ്ക്, ബോട്ട് ഡ്രൈവര്‍, ലാസ്‌കര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. 89 ദിവസത്തേക്കാണ് നിയമനം.
സ്ത്രീകള്‍, അംഗപരിമിതര്‍, പകര്‍ച്ചവ്യാധി ഉള്ളവര്‍ എന്നിവര്‍ അപേക്ഷിക്കുവാന്‍ അര്‍ഹരല്ല.
പ്രായപരിധി
2024 ജനുവരി 1ന് 50 വയസ് കഴിയരുത്.
സ്രാങ്ക്
ആകെ 1 ഒഴിവാണുള്ളത്. ഏഴാം ക്ലാസ് പാസായിരിക്കണം. മാത്രമല്ല തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ് ജനറല്‍ റൂള്‍സ് പ്രകാരം നേടിയിട്ടുള്ള ബോട്ട് സ്രാങ്ക് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റോ, തത്തുല്യമായ യോഗ്യത സര്‍ട്ടിഫിക്കറ്റോ നേടിയിരിക്കണം. ബോട്ട് സ്രാങ്ക് ആയി കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.
ശാരീരിക യോഗ്യത: 5 അടി 4 ഇഞ്ച് ഉയരം, നെഞ്ചളവ്: 31-32.5 ഇഞ്ച്. കാഴ്ച ശക്തി: ഓരോ കണ്ണിനും പൂര്‍ണ്ണ കാഴ്ച്ച ശക്തിയുണ്ടായിരിക്കണം. വര്‍ണാന്ധത, സ്‌ക്വിന്റ്, കണ്ണിലെ മറ്റ് പ്രശ്‌നങ്ങള്‍, കണ്‍പോളകളിലെ പ്രശ്‌നങ്ങള്‍ എന്നിവ പാടില്ല.
ബോട്ട് ഡ്രൈവര്‍
ഡ്രൈവര്‍ പോസ്റ്റില്‍ രണ്ട് ഒഴിവുകളുണ്ട്. ഏഴാം ക്ലാസുവരെ പഠിച്ചിരിക്കണം. തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ് ജനറല്‍ റൂള്‍സ് അനുസരിച്ചുള്ള ബോട്ട് ഡ്രൈവേഴ്‌സ് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റോ, തത്തുല്യമായ യോഗ്യത സര്‍ട്ടിഫിക്കറ്റോ നേടിയിരിക്കണം.
പുറംകടലില്‍ ബോട്ട് ഡ്രൈവറായി കുറഞ്ഞത് അഞ്ച് വര്‍ഷം പ്രവൃത്തി പരിചയം വേണം.
ശാരീരിക യോഗ്യത: 5 അടി 4 ഇഞ്ച് ഉയരം, നെഞ്ചളവ്: 31-32.5 ഇഞ്ച്. കാഴ്ച ശക്തി: ഓരോ കണ്ണിനും പൂര്‍ണ്ണ കാഴ്ച്ച ശക്തിയുണ്ടായിരിക്കണം. വര്‍ണാന്ധത, സ്‌ക്വിന്റ്, കണ്ണിലെ മറ്റ് പ്രശ്‌നങ്ങള്‍, കണ്‍പോളകളിലെ പ്രശ്‌നങ്ങള്‍ എന്നിവ പാടില്ല.
ലാസ്‌കര്‍
രണ്ട് ഒഴിവുകളുണ്ട്. യോഗ്യത: ഏഴാം ക്ലാസ് പാസ്. കേരള മൈനര്‍ പോര്‍ട്ട്‌സ്/ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോര്‍ട്‌സ് നല്‍കിയിട്ടുള്ള ലാസ്‌കര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഇതിന് പുറമെ പുറം കടലില്‍ മൂന്ന് വര്‍ഷത്തെ ജോലി പരിചയം.
ശാരീരിക യോഗ്യ: 5 അടി 4 ഇഞ്ച് ഉയരം. നെഞ്ചളവ്: 31 ഇഞ്ചും, 1.5 ഇഞ്ച് എക്‌സ്പാന്‍ഷനും വേണം.
കാഴ്ച്ച ശക്തി: ഓരോ കണ്ണിനും പൂര്‍ണ്ണ കാഴ്ച്ച ശക്തിയുണ്ടായിരിക്കണം. വര്‍ണാന്ധത, സ്‌ക്വിന്റ്, കണ്ണിലെ മറ്റ് പ്രശ്‌നങ്ങള്‍, കണ്‍പോളകളിലെ പ്രശ്‌നങ്ങള്‍ എന്നിവ പാടില്ല.
ഇന്റര്‍വ്യൂ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തിരിച്ചറിയല്‍ കാര്‍ഡ്, രണ്ടു ഫോട്ടോ, വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, കണ്ണിന്റെ കാഴ്ച്ച പരിശോധിച്ച സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പൊലിസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് 12ന് രാവിലെ ഏഴുമണിക്ക് പൊന്നാനി കോസ്റ്റല്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരാകണം.
അപേക്ഷകര്‍ക്കായി കടലില്‍ 500 മീറ്റര്‍ നീന്തല്‍ ടെസ്റ്റ് ഉണ്ടായിരിക്കും. അപേക്ഷകര്‍ ശാരീരിക- മാനസിക ആരോഗ്യ ക്ഷമത തെളിയിക്കുന്നതിന് ഒന്നാം ഗ്രേഡ് സിവില്‍ സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."