HOME
DETAILS
MAL
നിയമലംഘനം നടത്തിയതിന്റെ പേരില്‍ 21 റിക്രൂട്ടിങ് ഏജന്‍സികളെ വിലക്കി സഊദി
backup
March 05 2024 | 10:03 AM
21 റിക്രൂട്ടിങ് ഏജന്‍സികളെ വിലക്കി സഊദി
നിയമലംഘനം നടത്തിയ 21 റിക്രൂട്ടിങ് ഏജന്‍സികളെ വിലക്കി സഊദി മാനവവിഭവശേഷി മന്ത്രാലയം. ഗാര്‍ഹീക ജീവനക്കാരുടെ റിക്രൂട്ടിംഗുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിലാണ് നടപടി.
മന്ത്രാലയം നടത്തിയ പരിശോധനയില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഓഫീസുകളുടെ പ്രവര്‍ത്തനമാണ് താല്‍ക്കാലികമായി തടഞ്ഞുവച്ചത്. സേവനദാതാക്കള്‍ക്ക് നല്‍കാനുള്ള തുക തിരികെ നല്‍കാതിരിക്കുക, അനധികൃതമായി തൊഴിലാളികളെ നിയമിക്കുക, റിക്രൂട്ടിംഗ് ചിലവുകള്‍ മുസാനിദ് പ്ലാറ്റഫോമില്‍ നല്‍കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളെ തുടര്‍ന്നാണ് നടപടി.
സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നടപടികള്‍ സുഗമമാക്കുന്നതിനും റിക്രൂട്ടിങ് മേഖലയെ കൂടുതല്‍ പ്രാപ്യമാക്കുന്നതിനും മന്ത്രാലയത്തിന്റെ പരിശോധനകള്‍ തുടരുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."