ഡി.കെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രിംകോടതി തള്ളി
ഡി.കെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രിംകോടതി തള്ളി. കോടതിവിധിയില്‍ ഇ.ഡി അപ്പീല്‍ നല്‍കിയേക്കും.
2018ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2019 സെപ്തംബറില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസം തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് ഡി.കെ ശിവകുമാര്‍ ജാമ്യത്തിലിറങ്ങിയത്.
ബി,.ജെ.പിയുടേത് രാഷ്ട്രീയ പകപോക്കലാണെന്നും ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.
2017ല്‍ ശിവകുമാറിന്റെയും അദ്ദേഹത്തിന്റെ സഹായികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡുകളില് ഏകദേശം 300 കോടി രൂപയുടെ പണം കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019ല്‍ ശിവകുമാര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അനുകൂല വിധി ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."