തിളങ്ങുന്ന ചര്‍മത്തിന് ഓയില്‍ മസാജ്
നമ്മളെല്ലാവരും നല്ല വൃത്തിയുള്ള ചര്‍മം ആഗ്രഹിക്കുന്നവരാണ്. മുഖക്കുരുവോ കറുത്തപാടുകളോ ഒന്നുമില്ലാത്ത മനോഹരമായ മുഖവും ശരീരവുമാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. അതുനുവേണ്ട പലവഴികളും നമ്മള്‍ തേടും. കൂടുതലും പ്രകൃതിദത്തമായ രീതിയാണ് നമ്മള്‍ തിരഞ്ഞെടുക്കുക. മുഖചര്‍മം തിളക്കമുള്ളതാക്കി വയ്ക്കാന്‍ ദിവസവും ഓയില്‍ മസാജ്് ചെയ്യുന്നത് വളരെ നല്ലതാണ്.
ഓയില്‍ മസാജിങ്
മുഖത്തും ശരീരത്തിലും എണ്ണ തേയ്ക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. മുഖത്ത് ഓയില്‍ തേയ്ച്ച് മസാജ് ചെയ്യുന്നത് ചുളിവുകള്‍ പോവാനും പാടുകള്‍ മാറാനുമൊക്കെ നല്ലതാണ്. ഇതു മുടിക്കും വളരെ നല്ലതാണ്. നമുക്ക് ഇഷ്ടമുള്ള ഓയില്‍ തിരഞ്ഞെടുക്കാം. നമ്മുടെ ചര്‍മത്തിന് യോജിച്ചവ ഏതാണെന്നു കണ്ടെത്തി തേയ്ക്കാവുന്നതാണ്. വെളിച്ചെണ്ണ, ക്യാരറ്റ് ഓയില്‍, ഒലിവ് ഓയില്‍, ബദാം ഓയില്‍ ഇവയൊക്കെ തിരഞ്ഞെടുക്കാവുന്നതാണ്. നല്ല ചര്‍മത്തിനായി (വെന്തവെളിച്ചെണ്ണ, ക്യാരറ്റ് ഓയില്‍) ഇവയൊക്കെ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്.
ക്യാരറ്റ് ഓയില്‍
വൈറ്റമിന്‍ എ അടങ്ങിയ ക്യാരറ്റ് ഓയില്‍ മുഖത്ത തേച്ച്് മസാജ് ചെയ്യുന്നത് ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്. ബീറ്റാ കരോട്ടിന്‍, കരോട്ടിനോയിഡുകള്‍ എന്നീ പോഷക ഗുണങ്ങളാല്‍ സമ്പുഷ്ടമായ ക്യാരറ്റ് കഴിയ്ക്കുന്നതും ചര്‍മത്തിന് നല്ലതാണ്. ചര്‍മത്തിലെ ചുളിവുകളും വരകളുമെല്ലാം നീക്കം ചെയ്യാനും തിളക്കവും നിറവും നല്‍കാനും മികച്ചതാണ് ക്യാരറ്റ് ഓയില്‍.
എങ്ങനെ തയ്യാറാക്കാം
വെളിച്ചെണ്ണയാണ് ക്യാരറ്റ് ഓയില്‍ ഉണ്ടാക്കാന്‍ നല്ലത്. തേങ്ങവെന്ത വളിച്ചെണ്ണയാണെങ്കില്‍ ഏറ്റവും നല്ലത്. ഒന്നോ രണ്ടോ ക്യാരറ്റ് തൊലി നന്നായി കളഞ്ഞു കഴുകി മുറിച്ചെടുക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് മുറിച്ചുവച്ച കാരറ്റും ചേര്‍ത്ത് ഇളക്കുക. കുറച്ചു സമയം കഴിയുമ്പോള്‍ ക്യാരറ്റിന്റെ കളര്‍ എണ്ണയിലേക്ക് ഇറങ്ങിവരുമ്പോള്‍ ഇറക്കിവയ്ക്കുക. ചൂടാറി കഴിയുമ്പോള്‍ ഉപയോഗിക്കാം.
ബദാം ഓയില്‍
വിറ്റാമിന്‍ ഇയുടെയും പോഷകങ്ങളുടെയും കലവറയാണ് ബദാം.
മാത്രമല്ല, ചര്‍മ്മത്തിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.
ചര്‍മ്മത്തിലെ/ കേടുപാടുകള്‍ കുറയ്ക്കാനും ചുളിവുകള്‍ ഇല്ലാതാക്കാനും
ചര്‍മ്മത്തെ മിനുസമുള്ളതും വൃത്തിയുള്ളതുമാക്കാനും ബദാം ഓയില്‍ മുഖത്ത് തേച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. മേക്കപ്പ് നീക്കം ചെയ്യാനും ബദാം എണ്ണ ഉപയോഗിക്കാവുന്നതാണ്.
വെളിച്ചെണ്ണ
നമ്മള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട എണ്ണയാണ് ഉരുക്ക് വെളിച്ചണ്ണ. കുഞ്ഞുങ്ങളെ കുളിപ്പിക്കാനൊക്കെ വീടുകളില്‍ ഇതുണ്ടാക്കുക പതിവായിരുന്നു. ഇത് ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ശുദ്ധമായ വെളിച്ചണ്ണ അല്‍പം എടുത്ത് മുഖത്ത്് പുരട്ടി മസാജ് ചെയ്താല്‍ ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താനും ചുളിവുകളില്ലാതാക്കാനും മുഖത്തിനു തിളക്കം നല്‍കാനും സഹായിക്കുന്നു.
ഇതില്‍ ഏതാണോ നമ്മുടെ ചര്‍മത്തിന് അനുയോജ്യമെന്ന് കണ്ടെത്തി ദിവസവും മുഖത്ത് തേച്ച് മസാജ് ചെയ്താല്‍ നല്ല തിളക്കമുള്ള ചര്‍മം നമുക്കും സ്വന്തമാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."