60,000 രൂപ ഡിസ്‌ക്കൗണ്ടുമായി കവാസാക്കി;വിലക്കുറവില്‍ സ്വപ്ന മോഡലുകള്‍ സ്വന്തമാക്കാം
ഇന്ത്യയിലെ വാഹന പ്രേമികളുടെ മനം കീഴടക്കിയ മോഡലുകളിലൊന്നാണ് കവാസാക്കി. നിഞ്ച പോലുള്ള സൂപ്പര്‍ ബൈക്കുകളിലൂടെ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിയ ബ്രാന്‍ഡ് ഇപ്പോള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ്.2024 മാര്‍ച്ച് മാസം ഉടനീളം ഈ ഓഫറുകള്‍ നിലനില്‍ക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.300 സിസി മുതല്‍ 500 സിസി വരെയുള്ള മള്‍ട്ടിസിലിണ്ടര്‍ ടൂവീലര്‍ വിഭാഗത്തില്‍ വര്‍ധിച്ചുവരുന്ന മത്സരം മുതലെടുത്ത് കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താനാണ് കവസാക്കി ശ്രമിക്കുന്നത്.
300 സിസി മുതല്‍ 500 സിസി വരെയുള്ള സെഗ്‌മെന്റില്‍ നിഞ്ച 300, നിഞ്ച 400, എലിമിനേറ്റര്‍ 400, നിഞ്ച ZX4R, അടുത്തിടെ പുറത്തിറക്കിയ നിഞ്ച 500 എന്നിങ്ങനെ അഞ്ച് മോഡലുകളാണ് കവസാക്കി ഇന്ത്യയില്‍ അണിനിരത്തുന്നത്. അതേസമയം 650 സിസി വിഭാഗത്തില്‍ നിഞ്ച 650, വെര്‍സിസ് 650, വള്‍ക്കാന്‍ S, Z650, Z650 RS എന്നിങ്ങനെ അഞ്ച് മോഡലുകളുമാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്.
ഈ നിരയിലെ തെരഞ്ഞെടുത്ത ബൈക്കുകള്‍ക്കാണ് ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ആനുകൂല്യങ്ങള്‍ കവസാക്കിയില്‍ നിന്നുള്ള ഗുഡ് ടൈംസ് വൗച്ചര്‍ ബെനിഫിറ്റ് എന്നാണ് അറിയപ്പെടുന്നത്. ഇതിനു കീഴില്‍ ഉപഭോക്താക്കള്‍ക്ക് പരമാവധി 60,000 രൂപ വരെ ഓഫറുകള്‍ ഉപയോഗപ്പെടുത്താനാവും. എന്നാല്‍ എല്ലാ വാഹനങ്ങള്‍ക്കും ഒരേ ഇളവ് ലഭിക്കില്ല എന്നകാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
ജാപ്പനീസ് ബ്രാന്‍ഡിന്റെ 650 സിസി ക്രൂയിസര്‍ മോട്ടോര്‍സൈക്കിളായ വള്‍ക്കന്‍ Sനാണ് ബ്രാന്‍ഡ് 60,000 രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.7.10 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയ്ക്ക് ഇന്ത്യന്‍ വിപണിയിലെത്തുന്ന ബൈക്ക് 5.60 ലക്ഷത്തിന് സ്വന്തമാക്കാം. ഇതിന് പുറമെ കവസാക്കി നിഞ്ച 650,വെര്‍സിസ് 650 അഡ്വഞ്ചര്‍ ടൂറര്‍ എന്നിവക്കും ബ്രാന്‍ഡ് ഓഫറുകള്‍ നല്‍കുന്നുണ്ട്.
Kawasaki Discounts Up To Rs 60k March 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."