ആരോഗ്യ കേന്ദ്രങ്ങള്‍ വിഖായയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു
മലപ്പുറം: മൊറയൂര്‍, പൂക്കോട്ടൂര്‍, പുല്‍പ്പറ്റ പഞ്ചായത്തുകളിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വിഖായ പ്രവര്‍ത്തകര്‍ ശുചീകരിച്ചു. മോങ്ങം മേഖലാ എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ആരോഗ്യ കേന്ദ്രങ്ങളും പരിസരവും ശുചീകരിച്ചത്. മൊറയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മൊറയൂര്‍,അരിമ്പ്ര ക്ലസ്റ്ററുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കാളികളായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സൂപ്പര്‍വൈസര്‍ വി.പ്രകാശ് സന്ദേശം നല്കി. സ്വാദിഖ് ഫൈസി, എം.എ റഷീദ് വാലഞ്ചേരി, സി.കെ റിയാസ്, സി.ടി യൂസുഫ്, പി.അബ്ദുസമദ്, എം.ഖമറുദ്ദീന് നേതൃത്വം നല്കി. പൂക്കൊളത്തൂര്‍, മോങ്ങം ക്ലാസ്റ്ററുകളിലെ വിഖായ അംഗങ്ങളുടെ നേതൃത്വത്തില്‍ പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്ത് പി.എച്ച്.സിയില്‍ നടന്ന ശുചീകരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. സൂലൈമാന്‍ ഫൈസി, എ.എം..ശഫീഖലി,സിദ്ദീഖ് മോങ്ങം, ഷുറഹ്ബീല്, റിയാസ് നേതൃത്വം നല്കി. അത്താണിക്കല്‍, പുല്ലാര ക്ലസ്റ്ററുകളില്‍ നിന്നുള്ള അംഗങ്ങളുടെ നേതൃത്വത്തില്‍ പൂക്കോട്ടൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് ആരോഗ്യ കേന്ദ്രത്തില്‍ സയ്യിദ് അക്ബര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജാബിര്‍ പുല്ലാര, കബീര്‍ എം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."