പണിമുടക്കിയത് 2 മണിക്കൂര്‍; മെറ്റയുടെ നഷ്ടം 800 കോടി രൂപ
പണിമുടക്കിയത് 2 മണിക്കൂര്‍; മെറ്റയുടെ നഷ്ടം 800 കോടി രൂപ
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ ആപ്ലിക്കേഷനുകള്‍ ചൊവ്വാഴ്ച പ്രവര്‍ത്തനരഹിതമായതില്‍ മാതൃകമ്പനിയായ മെറ്റയുടെ നഷ്ടം ഏകദേശം നൂറ് ദശലക്ഷം യുഎസ് ഡോളര്‍ (800 കോടി ഇന്ത്യന്‍ രൂപ). ഇന്നലെ രാത്രി 8.45ഓടെയാണ് ആപ്പുകള്‍ പ്രവര്‍ത്തനരഹിതമായത്.
ലോസാഞ്ചല്‍സ് ആസ്ഥാനമായ സ്വകാര്യനിക്ഷേപ സ്ഥാപനം വെഡ്ബുഷ് സെക്യൂരിറ്റീസ് മാനേജിങ് ഡയറക്ടര്‍ ഡാന്‍ ഇവെസിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയ്‌ലാണ് മെറ്റയുടെ നഷ്ടത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ആഗോളതലത്തില്‍ സേവനങ്ങള്‍ ലഭ്യമല്ലാതായതോടെ മെറ്റയുടെ ഓഹരിമൂല്യത്തിലും ഇടിവുണ്ടായി. ഇന്നലെ മാത്രം 1.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
അതേസമയം സാങ്കേതിക കാരണങ്ങളാലാണ് സേവനങ്ങള്‍ തടസ്സപ്പെട്ടത് എന്നാണ് മെറ്റയുടെ വിശദീകരണം. ഇതേക്കുറിച്ചുള്ള വിശദമായ കുറിപ്പ് കമ്പനി പങ്കുവച്ചിട്ടില്ല.
2021ലും സമാനമായ പ്രതിസന്ധി മെറ്റ നേരിട്ടിരുന്നു. അന്ന് ഏഴു മണിക്കൂറാണ് മെറ്റ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായത്. എന്നാല്‍ ഇത്തവണ രണ്ട് മണിക്കൂറിനകം പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."