നാടകീയ രംഗങ്ങള്‍; കോതമംഗലത്തെ സംഘര്‍ഷത്തില്‍ മുഹമ്മദ് ഷിയാസിന് ജാമ്യം, പിന്നാലെ ഡിവൈഎസ്പിയെ ആക്രമിച്ചെന്നാരോപിച്ച് പുതിയ കേസ്
കോതമംഗലത്തെ സംഘര്‍ഷത്തില്‍ മുഹമ്മദ് ഷിയാസിന് ജാമ്യം,
കൊച്ചി: കോതമംഗലത്തെ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എറണാകുളം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന് ജാമ്യം. മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷിയാസ് സമാന്തരമായി നല്കിയ ഹരജി പരിഗണിച്ചാണ് 16ാം തിയതി വരെ അറസ്റ്റ് തടഞ്ഞത്. കോതമംഗലം പ്രതിഷേധത്തില്‍ മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപയുടെ ബോണ്ട് കെട്ടിവെക്കണം. കുറ്റപത്രം സമര്‍പ്പിക്കും വരെയോ മൂന്ന് മാസം വരെയോ കോതമംഗലം പൊലീസ് സ്റ്റേഷന് പരിധിയില്‍ കയറരുത്. സംസ്ഥാനം വിട്ടു പോവുകയുമരുത് എന്നതാണ് ഉപാധികള്‍.
അതേസമയം ഡിവൈഎസ്പിയെ ആക്രമിച്ചുവെന്ന് ആരോപിച്ച് ഷിയാസിനെതിരേ പുതിയ കേസെടുത്ത് പൊലിസ്. നേരത്തെ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസിലും ജാമ്യം കിട്ടി കോടതിവളപ്പില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് നാടകീയ രംഗങ്ങള്‍.ഷിയാസിനെതിരേ മറ്റൊരു കേസുമായി വീണ്ടും പൊലീസ് രംഗത്തെത്തുകയായിരുന്നു.
ഓരോ കേസിലും ജാമ്യം കിട്ടുമ്പോഴും പുതിയ കേസുമായി ഷിയാസിനെതിരെ രംഗത്തെത്തുകയാണ് പൊലീസ്. കാഞ്ഞിരവേലിയില്‍ ഇന്ദിരയെന്ന 70വയസ്സുകാരി കാട്ടാനയുടെ ആക്രമണത്തില്‍ കൊലപ്പെട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധ സമരം നടന്നതും സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."