മൈലേജിനെക്കുറിച്ച് ഇനി പേടിവേണ്ട; ബജാജിന്റെ ലോകത്തിലെ ആദ്യത്തെ സി.എന്‍.ജി ബൈക്ക് മാര്‍ക്കറ്റിലേക്ക്
ഇന്ത്യന്‍ ഇരുചക്ര വാഹന മാര്‍ക്കറ്റിലെ കിരീടം വെക്കാത്ത രാജാക്കന്മാരായ ബജാജ് ഉത്സവ സീസണ്‍ ലക്ഷ്യം വെച്ച് ഒരു ഗംഭീര ബൈക്ക് മാര്‍ക്കറ്റിലേക്ക് ഇറക്കാന്‍ ഒരുങ്ങുകയാണ്.ലോകത്തിലെ തന്നെ ആദ്യ CNG ബൈക്കാണ് കമ്പനി മാര്‍ക്കറ്റിലേക്ക് അവതരിപ്പിക്കാനൊരുങ്ങുന്നത്. വാഹനത്തിന്റെ അവതരണത്തെക്കുറിച്ചുള്ള വാര്‍ത്ത രാജീവ് ബജാജ് സ്ഥിരീകരിച്ചതോടെ വാഹന പ്രേമികള്‍ ആവേശത്തിലാണ്. പുറത്തിറങ്ങാനിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന്റെ നിരവധി ചിത്രങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ബ്രൂസര്‍ 125 എന്ന് വിളിക്കപ്പെടുന്ന ഈ 125 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ പ്രധാനമായും സെമി അര്‍ബന്‍, റൂറല്‍ വിപണികളെ ലക്ഷ്യമിട്ടാകും പുറത്തിറങ്ങുക. 80,000 രൂപ മുതല്‍ 85,000 രൂപ വരെ റേഞ്ചില്‍ പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്ന ഈ സ്‌കൂട്ടറുകള്‍, മികച്ച മൈലേജ് കാഴ്ചവെക്കുമെന്നാണ് പ്രമുഖ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.CNG യില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍സൈക്കിളിന് പല വെല്ലുവിളികളുണ്ട്, അവയില്‍ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് എന്നത് സിലിണ്ടര്‍ ടാങ്ക് പായ്ക്ക് ചെയ്യുന്നതാണ്.
എന്നിരുന്നാലും, ഡബിള്‍ ക്രാഡില്‍ ഫ്രെയിമിന്റെ പരിധിക്കുള്ളില്‍ മോട്ടോര്‍സൈക്കിളിന്റെ നീളത്തില്‍ ടാങ്ക് സെറ്റ് ചെയ്തു കൊണ്ട് ബജാജ് ഈ പ്രശ്‌നം പരിഹരിച്ചതായി തോന്നുന്നു. പേറ്റന്റ് ചിത്രങ്ങള്‍, ബൈക്കില്‍ അങ്ങനെയൊരു പെട്രോള്‍ ടാങ്ക് ഇല്ല എന്ന് വെളിപ്പെടുത്തുന്നു, അതിനാല്‍ കാറുകളില്‍ നിന്ന് വ്യത്യസ്തമായി ബൈക്കില്‍ ഡ്യുവല്‍ ഫ്യുവല്‍ ഓപ്ഷനുകള്‍ ഒന്നും ലഭ്യമല്ല എന്ന് മനസിലാക്കാം. പെട്രോള്‍ ടാങ്ക് സ്ഥാപിച്ചിരിക്കുന്ന സ്‌പെയ്‌സ് എയര്‍ ഫില്‍ട്ടറുകള്‍, ബാറ്ററി, മറ്റ് പലതരം പാര്‍ട്‌സുകള്‍ എന്നിവയ്ക്കായി ഉപയോഗിക്കും.
Bajaj Bruzer 125 CNG powered Bike Launch During Festive Period
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."